കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കമ്പ്യൂട്ടര്‍ പണിമുടക്കിയതിനാല്‍ ഇന്നലെ റിസര്‍വ്വേഷന്‍ ഭാഗികമായി തടസ്സപ്പെട്ടു. സര്‍വ്വര്‍ സ്ലോ ആയതിനാല്‍ സമയത്തിന് ടിക്കറ്റ് റിസര്‍വ്വ് ചെയ്‌ത് കൊടുക്കാനോ ടിക്കറ്റ് കാന്‍സല്‍ ചെയ്യാനോ സാധിച്ചില്ല. റിസര്‍വ്വേഷന്‍ പതുക്കെ യായതിനാല്‍ കൗണ്ടറില്‍ നീണ്ട ക്യൂ കാണാമായിരുന്നു. ബഹളം വെച്ച യാത്രികരോട് സര്‍വ്വര്‍ സ്ലോ ആണെന്നും പാലക്കാട് നിന്ന് സാങ്കേതിക വിദഗ്‌ദരെത്തി തകരാര്‍ പാലിച്ചാല്‍ മാത്രമേ റിസര്‍വ്വേഷന്‍ പുനരാരംഭിക്കാന്‍ സാധിക്കു എന്നായിരുന്നു അധികൃതരുടെ വിശദീകരണം. കമ്പ്യൂട്ടര്‍ പണിമുടക്കിയതിനാല്‍ ഭീമമായ നഷ്‌ടമുണ്ടായത് ടിക്കറ്റ് കാന്‍സല്‍ ചെയ്യാനെത്തിയവര്‍ക്കാണ്.
















