
കണ്ണൂര്‍: ആധുനിക കാലഘട്ടത്തില്‍ ഓരോ സ്‌ത്രീയും ദുര്‍ഗയുടെ പ്രതിരൂപമാകണമെന്ന് ഭാരതീയ വിദ്യാനികേതന്‍ ജില്ലാ സമിതി അംഗം പ്രതിഭാ കരുണാകരന്‍. അന്താരാഷ്‌ട്രാ വനിതാ ദിനാചരണത്തോടനുബന്ധിച്ച് ബിഎംഎസിന്റെ നേതൃത്വത്തില്‍ സാമൂഹ്യ തിന്‍മകള്‍ക്കെതിരെ സ്‌ത്രീ ശക്തി എന്ന വിഷയത്തില്‍ നടത്തിയ വനിതാ കണ്‍വെന്‍ഷന്‍ ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അവര്‍. പ്രതിസന്ധികളെ അതിജീവിക്കാന്‍ സ്‌ത്രീ സമൂഹത്തിന് സാധിക്കണം. ഭാരതത്തിന്റെ പാരമ്പര്യം സ്‌ത്രീകളെ ആരാധിക്കുന്നാണ്. സ്‌ത്രീകളെ പൂജിക്കുന്നിടത്ത് ഐശ്വര്യമുണ്ടാകുമെന്നായിരുന്നു നമ്മുടെ മഹത്തായ വിശ്വാസവും സംസ്‌കാരവും. സ്‌ത്രീശാക്തീകരണത്തെക്കുറിച്ച് നാം പറയമ്പോഴും ധാര്‍മികതയിലൂന്നിയ ശാക്തീകരണമാണ് നമുക്ക് വേണ്ടത്. കുടുംബത്തെ നയിക്കേണ്ടത് സ്‌ത്രീകളാണ്. അതുകൊണ്ട് തന്നെ സമൂഹത്തിന്റെ മുന്നോട്ടുള്ള പോക്കില്‍ സ്‌ത്രീ സമൂഹത്തിന് നിര്‍ണ്ണായകമായ പങ്ക് വഹിക്കാനുണ്ടെന്നും പ്രതിഭാ കരുണാകരന്‍ പറഞ്ഞു.
ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ. പ്രീത പെരുന്താറ്റില്‍ അധ്യക്ഷത വഹിച്ചു. ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.ഗംഗാധരന്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി സി.വി.തമ്പാന്‍, ജില്ലാ ജോയിന്റ് സെക്രട്ടറി കെ.പി.സതീശന്‍, ഭാരതീയ വിദ്യാനികേതന്‍ ജില്ലാ അധ്യക്ഷന്‍ അജയകുമാര്‍ മീനോത്ത് തുടങ്ങിയവര്‍ സംസാരിച്ചു. വനജാ രാഘവന്‍ സ്വാഗതവും ജയശ്രീ കണ്ണൂര്‍ നന്ദിയും പറഞ്ഞു. ബിഎംഎസ്
















