Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സിബിഐ കസ്‌റ്റഡിയപേക്ഷ പിന്‍വലിച്ചാല്‍ ജയരാജന്റെ അത്ഭുതരോഗം ഭേദമായേക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2016, 12:25 am IST
in Kannur

എം.പി.ഗോപാലകൃഷ്‌ണന്‍

തലശ്ശേരി: ആര്‍എസ്‌എസ്‌ കണ്ണൂര്‍ ജില്ലാ ശാരീരിക്‌ ശിക്ഷണ്‍ പ്രമുഖ്‌ കതിരൂരിലെ ഇളന്തോട്ടത്തില്‍ മനോജിനെ കൊലപ്പെടുത്താനുള്ള ഗൂഡാലോചന നടത്തുമ്പോഴും കൊലപാതകത്തിന്‌ ശേഷവും രോഗിയല്ലാതിരുന്ന പി.ജയരാജന്‍ മാറാരോഗിയായത്‌ സിബിഐ കേസന്വേഷണം ഏറ്റെടുത്തതോടെ. മനോജ്‌ വധക്കേസ്‌ യുഎപിഎ വകുപ്പില്‍ രജിസ്റ്റര്‍ ചെയ്‌തപ്പോള്‍ പോലും യാതൊരു ശാരീരിക അസ്വസ്ഥതകളും ജയരാജന്‌ അനുഭവപ്പെട്ടതായോ ചികിത്സ തേടിയതായോ ഒരു റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നില്ല. എന്നാല്‍ സിബിഐ അന്വേഷണം ഏറ്റെടുക്കുമെന്നറിഞ്ഞ നിമിഷം മുതല്‍ ശാരീരികമായും മാനസികമായും വിഷമത അനുഭവപ്പെട്ടു തുടങ്ങിയതാണ്‌.

2014 സെപ്‌തംബര്‍ 1 ന്‌ രാവിലെ മനോജിനെ ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യുന്നതിനായി സിബിഐ ജയരാജന്‌ നോട്ടീസ്‌ അയച്ചതോടെയാണ്‌ വീരശൂര പരാക്രമിയായിരുന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിക്ക്‌ വിറയലും പനിയും തുടങ്ങിയത്‌. പല തവണ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു നോക്കി. എന്നിട്ടും രക്ഷയില്ലെന്നായപ്പോള്‍ വേദനിച്ചുകൊണ്ടിരിക്കുന്ന ഹൃദയവും പേറി തന്റെ തറവാട്ടു ക്ഷേത്രമായ പാറായിക്കാവ്‌ ഭഗവതിയെ മനസ്സില്‍ ധ്യാനിച്ചുകൊണ്ട്‌ ഒരു നാള്‍ സിബിഐക്ക്‌ മുന്നില്‍ ഹാജരായി. അതിന്‌ ആവശ്യത്തിലേറെ പ്രചരണം നേടാനും ജനശ്രദ്ധ ആകര്‍ഷിക്കാനും കഴിഞ്ഞിരുന്നു. ആവശ്യമാണെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്നും അപ്പോള്‍ ഹാജരാകണമെന്നുമുള്ള പതിവ്‌ നിബന്ധനകളോടെ സിബിഐ ഈ വിപ്ലവകാരിയെ വിട്ടയച്ചു. വിളിച്ചാല്‍ വിളി കേള്‍ക്കുന്ന പാറായിക്കാവ്‌ ഭഗവതി രക്ഷിച്ചതാണെന്ന്‌ ഉറച്ചു വിശ്വസിച്ച സഖാവിന്റെ അസുഖമെല്ലാം ഭേദമാവുകയും പൂര്‍വ്വാധികം ശക്തിയോടെ കണ്ണൂരില്‍ തന്റെ മേധാവിത്വം തുടരുകയും ചെയ്‌തു. തുടര്‍ന്ന്‌ ബുദ്ധിജീവിയായി ചാനല്‍ ചര്‍ച്ചകളിലും ചീറ്റപ്പുലിയായി പൊതുയോഗങ്ങളിലും കഴുകനെപ്പോലെ സംഘപരിവാരങ്ങള്‍ക്കെതിരെയും സിപിഎമ്മിന്റെ നവകേരള യാത്രയില്‍ ശ്രീകൃഷ്‌ണനായുമൊക്കെ ഷൈന്‍ ചെയ്യുന്ന സമയത്താണ്‌ സിബിഐയുടെ അടുത്ത നോട്ടീസ്‌ ചിത്ര ഗുപ്‌തന്റെ ഡയറിക്കുറിപ്പ്‌ പോലെ ജയരാജനെ തേടിയെത്തിയത്‌. ആ നിമിഷം തുടങ്ങിയ നെഞ്ചെരിച്ചല്‍ കേരളത്തിലെ മൂന്ന്‌ മെഡിക്കല്‍ കോളേജുകളിലെ വിദഗ്‌ദ ഡോക്‌ടര്‍മാരുടെ സംഘം ദിവസങ്ങളോളം തപസ്സ്‌ ചെയ്‌താണ്‌ ഒരു വിധത്തില്‍ അല്‍പ്പം ആശ്വാസത്തിലെത്തിച്ചത്‌. അതോടെ വീണ്ടും സിബിഐ തങ്ങളുടെ കര്‍ത്തവ്യവുമായി കോടതിയിലെത്തി. പ്രതിഭാഗം അഭിഭാഷകനും കോടതിയിലെത്തി. തന്റെ കക്ഷി ജയരാജന്‍ ഒരു ഡസനിലേറെ, വ്യക്തമായിപ്പറഞ്ഞാല്‍ 13 തരം മരുന്നുകള്‍ കഴിക്കുന്നുണ്ടെന്ന്‌ കോടതിയെ അറിയിച്ചു. അതിനാല്‍ ചോദ്യം ചെയ്യല്‍ ആശുപത്രിയില്‍ വെച്ചു തന്നെ നടത്തണമെന്നും വാദിച്ചിരിക്കുകയാണ്‌. ജയരാജന്റെ രോഗത്തെക്കുറിച്ചറിയാനും ചികിത്സിക്കാനുമാണ്‌ സിബിഐ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടതെന്നപോലെയുള്ള ജയരാജന്റെ വക്കീലിന്റെ വാദം കേട്ടവര്‍ അന്തംവിട്ടുപോവുകയായിരുന്നു. എന്തായാലും സിബിഐ നല്‍കിയ കസ്റ്റഡി അപേക്ഷ തലശ്ശേരി ജില്ലാ സെഷന്‍സ്‌ കോടതി നാളെയാണ്‌ പരിഗണിക്കുന്നത്‌. ജയരാജന്റെ രോഗത്തിനുള്ള യഥാര്‍ത്ഥ മരുന്ന്‌ സിബിഐയുടെ കൈവശമാണുള്ളത്‌. അത്‌ ലഭിക്കുന്നതു വരെ രോഗശാന്തി ലഭിക്കുമെന്ന്‌ തോന്നുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കഴക്കൂട്ടത്തിന്റെ വികസനത്തിന് തുടക്കമായി; വി. മുരളീധരൻ എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്തു

Kerala

ക്രീം ബിസ്‌ക്കറ്റുകള്‍ അത്യന്തം അപകടകാരി; പ്രമേഹവും ഹൃദ്‌രോഗവും ക്ഷണിച്ചുവരുത്തും

Kerala

മലയാളി യുവതി ബം​​ഗളൂരുവിൽ ബലാത്സം​ഗത്തിന് ഇരയായി; പരാതിയിൽ നിന്ന് പിന്മാറിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണി

Kerala

കേരള രാഷ്‌ട്രീയ ചരിത്രത്തിൽ ആദ്യം; സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കാൻ ബിജെപി, ബി.ബി. ഗോപകുമാർ സ്ഥാനാർത്ഥി

Kerala

ചാത്തന്നൂരിനെ ശ്രദ്ധേയമാക്കിയ ഗോപകുമാർ; നിയമസംഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു, ചരിത്ര നിമിഷം

പുതിയ വാര്‍ത്തകള്‍

കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സമ്മേളനം 22 മുതല്‍

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ പ്രധാനമന്ത്രി ഇറ്റലിയിൽ മിഠായി വിതരണത്തിലാണ്: പരിഹാസവുമായി രാഹുൽ ​ഗാന്ധി

വംശഹത്യയുടെ ചരിത്രമുള്ള രാജ്യം കശ്മീരിനെക്കുറിച്ച് ക്ലാസെടുക്കുന്നത് വിരോധാഭാസം; യുഎന്നിൽ പാകിസ്ഥാനെ കടന്നാക്രമിച്ച് ഭാരതം

വിജയലഹരിയിൽ പരിസരബോധം മറന്നു, പൊറുക്കണം; ആലിംഗനശ്രമത്തിൽ ചെറിയാൻ ഫിലിപ്പിന്റെ കുമ്പസാരം

പെരിയ ഇരട്ടക്കൊലപാതക കേസ്; പരോളിനെതിരെ ശരത് ലാലിന്റെ കുടുംബം

ബാലഗോകുലം ഉത്തര കേരളം സംസ്ഥാന വാര്‍ഷിക സമ്മേളനത്തിന്റെ സ്വാഗതസംഘരൂപീകരണ യോഗം അമൃതാനന്ദമയി മഠം കാസര്‍കോഡ് മഠാധിപതി സ്വാമി വേദവേദ്യാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം 51-ാം സംസ്ഥാന വാര്‍ഷിക സമ്മേളന സ്വാഗതസംഘം രൂപീകരിച്ചു

ശിവദ്വിജ സേവാ സമിതി സമ്മേളനം 24ന്

നീറ്റ്: പിഴവുകള്‍ ഉണ്ടാകരുതെന്ന് നിര്‍ദേശം; കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തും

മെലോണിക്ക് ഇന്ത്യയുടെ ജനപ്രിയ മിഠായി നൽകിയത് വൈറലായതോടെ മോദിക്കെതിരെ വിറളി പൂണ്ട് കോൺഗ്രസ്; ഇന്ത്യയിൽ സാമ്പത്തിക പ്രതിസന്ധിയെന്ന് കരച്ചിൽ

എന്‍ടിഎക്ക് ചോദ്യങ്ങള്‍ തയാറാക്കി നല്‍കിയവരിലേക്കും അന്വേഷണം; 28 പേരുടെ വിവരങ്ങള്‍ സിബിഐക്ക് കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.