കണ്ണൂര്‍: സര്‍വ്വീസ് പെന്‍ഷന്‍കാരുടെ പെന്‍ഷന്‍ പരിഷ്‌കരണ ആനുകൂല്യങ്ങള്‍ ഫെബ്രുവരി മാസത്തെ പെന്‍ഷനോടൊപ്പം നല്‍കുമെന്ന സര്‍ക്കാര്‍ ഉത്തരവ് അട്ടിമറിച്ച ട്രഷറി ഡയറക്ടര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും പെന്‍ഷന്‍ കുടിശ്ശിക ഒറ്റഗഡുവായി നല്‍ണമെന്നും പെന്‍ഷന്‍ പരിഷ്‌കരണ കമ്മീഷന്‍ നിര്‍ദ്ദേശിച്ച സൗജന്യ ചികിത്സാ പദ്ധതി എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്നും കേരളാ സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മറ്റി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് സി.മോഹനന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് എം.പി.വേലായുധന്‍, സംസ്ഥാന കമ്മറ്റി അംഗങ്ങളായ പി.പി.ചന്ദ്രാംഗദന്‍ മാസ്റ്റര്‍, കെ.സുധാകരന്‍ മാസ്റ്റര്‍, അപ്പുകണ്ണാവില്‍, രവീന്ദ്രന്‍ കോയ്യോടന്‍, കെ.വി.ഭാസ്‌കരന്‍, എ.സഹദേവന്‍, എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.രാമകൃഷ്ണന്‍ സ്വാഗതവും എ.കെ.സുധാകരന്‍ നന്ദിയും പറഞ്ഞു.
















