കോഴിക്കോട്: ജില്ലാപഞ്ചായത്തും കുടുംബശ്രീ ജില്ലാമിഷനും സംയുക്തമായി നടത്തുന്ന ജൈവജ്യോതി- ജൈവഗ്രാമം പദ്ധതിയുടെ ഭാഗമായുള്ള ജൈവ പച്ചക്കറി കൃഷിയുടെ ജില്ലാതല ഉദ്ഘാടനം പച്ചക്കറിതൈ നട്ട് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി നിര്‍വ്വഹിച്ചു. 2015 – 2016 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ 42 പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഈ പഞ്ചായത്തുകളിലെ കുടുംബശ്രീ അംഗങ്ങളായ വനിതകള്‍ നേതൃത്വം നല്കുന്ന 142 ജെഎല്‍ജി ഗ്രൂപ്പുകളാണ് കൃഷി നടത്തുന്നത്. ജൈവകൃഷിക്കാവശ്യമായതൈകള് ജില്ലാപഞ്ചായത്തിന്റെ കീഴില്‍ കൂത്താളിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാകൃഷിതോട്ടത്തില് ഉല്പ്പാദിപ്പിച്ചവയാണ്. പഞ്ചായത്തിലെ വിവിധ കാര്ഷികഗ്രൂപ്പുകള്ക്കുള്ള തൈകളും വിതരണം ചെയ്തു.
ചാത്തമംഗലം നായര്‍കുഴി പറമ്പാട്ടുമ്മല്‍ പാടത്ത് നടന്ന ചടങ്ങില്‍ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്. ബീന അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ട് റീന മുണ്ടേങ്ങാട്ട് മുഖ്യാതിഥിയായിരുന്നു. ടി.എ. രമേഷ്, പി.ടി.എം. സഫറുന്നീസ, എ.കെ.ടി ചന്ദ്രന്, കെ.എം. സാമി, കെ.പി. സുകുമാരന്‍, എന്‍.ടി. കമല, ലിനി ചോലക്കല്‍, സൈദ് അക്ബര്‍ ബാദ്ഷാ ഖാന്, ആബിദ. ടി, പ്രിയ മോഹന്‍, വി. സാബിറ, ടി.കെ. സുഹൈല്‍. എന്നിവര്‍ സംസാരിച്ചു. ടി.പി. മുഹമ്മദ് ബഷീര്‍ സ്വാഗതവും കെ.കെ. റീജ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: