കണ്ണൂര്‍: ബ്രഹ്മകുമാരീസ് ഊശ്വരീയ വിശ്വവിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ മഹാശിവരാത്രി ആഘോഷവും അന്താരാഷ്‌ട്ര വനിതാ ദിനാചരണവും 6 ന് നടക്കും. 6 ന് രാവിലെ 8 മുതല്‍ 10.30 വരെ ചാലാട് പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തില്‍ നടക്കുന്ന പരിപാടി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ പി.കെ.രാഗേഷ് ഉദ്ഘാടനം ചെയ്യും. വി.കെ.മീനാക്ഷി വിഷയാവതരണം നടത്തും. പരിയാരം മെഡിക്കല്‍ കോളേജ് ഡയരക്ടര്‍ ഗൗരി നമ്പ്യാര്‍ മുഖ്യാതിഥിയാകും. ബി.കെ.സൗമ്യ, അനഘ അജിത്ത്, ഡോ.വസന്ത ദാമോദരന്‍, പത്മ, റോജ എന്നിവര്‍ സംസാരിക്കും. പരിപാടിയുടെ ഭാഗമായി ഇന്നലെ സ്ത്രീശാക്തീകരണവും ആധ്യാത്മിക ജ്ഞാനവും എന്ന വിഷയത്തിലും ഇന്ന് സൃഷ്ടിയുടെ പരമമായ രഹസ്യം എന്ന വിഷയത്തിലും 5 ന് കുടുംബത്തിലും സമൂഹത്തിലും മാതൃശക്തിയുടെ പരമമായ സ്ഥാനം എന്ന വിഷയത്തിലും പ്രഭാഷണം നടക്കും. വൈകുന്നേരം 4.30 മുതല്‍ 5.30 വരെയാണ് പ്രഭാഷണം.
















