Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

അനിശ്ചിതത്വം നീങ്ങി : തലശ്ശേരി -വളവുപാറ റോഡ് രണ്ടാം റീച്ചിന്റെ ടെണ്ടറിനും അംഗീകാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2016, 10:45 pm IST
inKannur

ഇരിട്ടി: തലശ്ശേരി കുടക് അന്തര്‍സംസ്ഥാന പാതയിലെ കേരളത്തിന്റെ ഭാഗമായ തലശ്ശേരി വളവ്പാറ കെഎസ്ടിപി റോഡിന്റെ രണ്ടാം റീച്ചിന്റെ ടെണ്ടര്‍ നടപടികള്‍ക്ക് അംഗീകാരമായി. ഒരിക്കല്‍ ടെണ്ടര്‍ നല്‍കി നിര്‍മ്മാണ പ്രവര്‍ത്തി നിലച്ചു പോയ 54 കിലോമീറ്റര്‍ റോഡിനെ രണ്ട് റീച്ചുകളായി തിരിച്ചാണ് ഇപ്പോള്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മ്മാണം നടത്താന്‍ അനുവാദം നല്‍കിയിരിക്കുന്നത്. റോഡിന്റെ ആദ്യ റീച്ചായ തലശ്ശേരി മുതല്‍ കളറോഡ് വരെ വരുന്ന ഭാഗത്തിന്റെ ടെണ്ടര്‍ നടപടികള്‍ രണ്ടു മാസം മുന്‍പേ പൂര്‍ത്തിയാക്കി നിര്‍മ്മാണത്തിനു അനുവാദം നല്‍കിയിരുന്നു. എന്നാല്‍ കളറോഡ് മുതല്‍ കൂട്ടുപുഴ വരെ വരുന്ന രണ്ടാം റീച്ചിന്റെ നിര്‍മ്മാണ പ്രവൃത്തി അനിശ്ചിതത്വത്തിലാവുകയും നടപടികള്‍ നീണ്ട് പോവുകയും ചെയ്തു. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാങ്കേതികമായി ഉണ്ടായ തടസ്സം ചീഫ് സിക്രട്ടറി പി.കെ. മൊഹന്തി അധ്യക്ഷനായ ഉന്നതതല സമിതി പരിഹരിച്ചതോടെ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങാന്‍ പൂര്‍ണ്ണ തോതിലുള്ള അനുമതിയായി. ഇതോടെ ഈ പാതയിലെ ഏറ്റവും വലിപ്പം കൂടിയ ഇരിട്ടി, കൂട്ടുപുഴ പാലങ്ങള്‍ ഉള്‍പ്പെടെ ഉളിയില്‍, കളറോഡ് പാലങ്ങളും പുതുക്കി നിര്‍മ്മിക്കുന്ന പ്രവര്‍ത്തി ഉടന്‍ ആരംഭിക്കും.

ആകെ 54 കിലോമീറ്റര്‍ വരുന്ന തലശ്ശേരി വളവുപാറ റോഡിന്റെ തലശ്ശേരി മുതല്‍ കളറോഡ് വരെ വരുന്ന 28 കിലോമീറ്റര്‍ റോഡിന്റെ ആദ്യ റീച്ച് 156 കോടി രൂപയ്‌ക്കു ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദിനേശ് ചന്ദ്ര അഗര്‍വാള്‍ എന്ന കമ്പനിക്ക് കരാര്‍ ചെയ്യപ്പെട്ടിരുന്നു. ഇതില്‍ എരഞ്ഞോളി, മെരുവമ്പായി, കാരേറ്റ എന്നീ മൂന്നുപാലങ്ങളാണ് പുനര്‍ നിര്‍മ്മിക്കേണ്ടത്. ഇവിടെ പാലങ്ങളുടെ പണി തുടങ്ങിക്കഴിഞ്ഞു. ചോനാടത്തു മെക്കാഡം ടാറിങ്ങിനുള്ള പ്ലാന്റ് ഉടനെ സ്ഥാപിക്കും. ആദ്യ റീച്ച് ടെണ്ടര്‍ ചെയ്യപ്പെട്ടുവെങ്കിലും രണ്ടാം റീച്ചിന്റെ പ്രവര്‍ത്തി അനിശ്ചിതത്വത്തില്‍ ആയിരുന്നു. 26 കിലോമീറ്റര്‍ റോഡും പാലങ്ങളും വരുന്ന ഈ പാതയില്‍ അടങ്കല്‍ തുകയേക്കാള്‍ 28 ശതമാനം തുക അധികം ടെണ്ടര്‍ ചെയ്തിരുന്നു. എന്നാല്‍ ധനകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സിക്രട്ടറി അനുമതി നിഷേധിക്കുകയായിരുന്നു. പ്രശ്‌നം ഉടലെടുത്തതോടെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ അടങ്കല്‍ സംബധിച്ച നിലവിലുള്ള പ്രാദേശിക വിപണി വില പരിശോധിക്കാന്‍ ചീഫ് ടെക്‌നിക്കല്‍ കമ്മറ്റിയെ ചുമതലപ്പെടുത്തി. കമ്മറ്റിയുടെ പരിശോധനയില്‍ വിപണി നിരക്കിനേക്കാള്‍ താഴ്ന്ന നിലയിലാണ് ടെണ്ടര്‍ ഉറപ്പിച്ചതെന്നു കണ്ടെത്തി. ഇപ്പോള്‍ ഇകെകെ കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ആണ് ടെണ്ടര്‍ എടുത്തിരിക്കുന്നത്. 209 കോടിയാണ് രണ്ടാം റീച്ചിന്റെ കരാര്‍ തുക. ആഴവും, നീളവും മൂലം വലിപ്പത്തില്‍ ഭീമനായ ഇരിട്ടി പാലമാണ് ഇതില്‍ കീറാമുട്ടി ആയതും അടങ്കല്‍ തുക ഉയരാനും ഇടയാക്കിയത്.

മുംബെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ്ആര്‍ ഗ്രൂപ്പ് ആയിരുന്നു രണ്ടു വര്‍ഷം മുന്‍പ് ഈ റോഡ് മുഴുവനായും ടെണ്ടര്‍ എടുത്തിരുന്നത്. 245 കോടി ആയിരുന്നു അന്ന് കരാര്‍ തുക. 2015 ഡിസംബറോടെ പണി പൂര്‍ത്തിയാക്കേണ്ടിയിരുന്ന ജോലി വെറും രണ്ടു ശതമാനം മാത്രം ചെയ്തശേഷം അവര്‍ കയ്യൊഴിയുകയായിരുന്നു. ഇവരെ ഒഴിവാക്കിയശേഷമാണ് സര്‍ക്കാര്‍ വീണ്ടും ആഗോള ടെണ്ടര്‍ വിളിച്ചത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

Entertainment

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)
Kerala

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

Kerala

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

Kerala

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

പുതിയ വാര്‍ത്തകള്‍

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.