കണ്ണൂര്‍: കേരള ന്യൂസ്‌പേപ്പര്‍ എംപ്‌ളോയീസ് ഫെഡറേഷന്‍ 17ാം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫിസ് കണ്ണൂരില്‍ പ്രവര്‍ത്തനം തുടങ്ങി. കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സി. സമീര്‍ ഉദ്ഘാടനം ചെയ്തു. പൂക്കോടന്‍ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പ്രസ്‌കഌബ് പ്രസിഡന്റ് കെ.ടി. ശശി, പി. അജീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറിന് സമീപമുള്ള സ്‌കൗട്ട് ആന്‍ഡ് ഗൈഡ് കെട്ടിടത്തിലാണ് ഓഫിസ് പ്രവര്‍ത്തിക്കുന്നത്. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ കെ. മധു സ്വാഗതവും പി. ഷൈലേഷ്‌കുമാര്‍ നന്ദിയും പറഞ്ഞു. മാര്‍ച്ച് 12,13 തിയതികളില്‍ സി കണ്ണന്‍ സ്മാരക ഹാളിലാണ് ഫെഡറേഷന്റെ സംസ്ഥാന സമ്മേളനം നടക്കുക.
















