കണ്ണൂര്‍: പാപ്പിനിശ്ശേരി അരോളിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുജിത്ത് കൊല്ലപ്പെട്ട കേസില്‍ കൂടുതല്‍ പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നതിനായി പോലീസ് കോടതിയില്‍ ഹരജി നല്‍കി. റിമാന്റിലായ പ്രതികളില്‍ ആറുപേരെ കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ വാങ്ങി കൊലപാതകം നടന്ന സ്ഥലത്തുള്‍പ്പെടെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇവരെ കോടതയില്‍ തിരികെ ഹാജരാക്കിയതിന് ശേഷമാണ് മറ്റു രണ്ട് പ്രതികളെ ഇന്നും നാലുപേരെ നാളെയുമായി കസ്റ്റഡില്‍ ലഭിക്കണമെന്നാവശ്യപ്പെട്ട് കേസന്വേഷിക്കുന്ന വളപട്ടണം സിഐ ശ്രീജിത്ത് കോടതയില്‍ ഹരജി നല്‍കിയത്. രണ്ടുപേരെ ഇന്ന് പോലീസ് കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ തെളിവെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്യും. അതേ സമയം സംഭവത്തില്‍ അറസ്റ്റിലായ 12 പ്രതികള്‍ക്ക് പുറമെ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ കൂടി പോലീസ് കസ്റ്റഡിയിലുണ്ട്. അവരെ ചോദ്യംചെയ്ത് വരികയാണ്.
കഴിഞ്ഞമാസം 15നായിരുന്നു സുജിത്ത്‌നെ ഇരുപതംഗ സിപിഎം സംഘം വെട്ടിയും അടിച്ചും കൊലപ്പെടുത്തിയത്
















