കണ്ണൂര്‍: ജനങ്ങള്‍ക്ക് സൗജന്യ നിയമസേവനവും ബോധവല്‍ക്കരണവും നല്‍കാനായി രൂപീകരിക്കുന്ന വാര്‍ഡ്തല ലീഗല്‍ സര്‍വീസ് അതോറിറ്റി (നിയമജ്യോതി) സമിതികളുടെ ഉദ്ഘാടനവും ബോധവല്‍ക്കരണ ക്ലാസും ജില്ലാ ജഡ്ജും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്‍മാനുമായ കെ ബൈജുനാഥ് ഉദ്ഘാടനം ചെയ്തു. കൂത്തുപറമ്പ് നഗരസഭാ ഹാളില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ എം.സുകുമാരന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ എം.പി.മറിയംബീബി, മുന്‍സിഫ് കെ.വിനോദ്, ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ജലജാറാണി, വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ കെ.വി.രജീഷ് എന്നിവര്‍ സംസാരിച്ചു. നഗരസഭാ സെക്രട്ടറി വി.പി.അഭിലാഷ് സ്വാഗതവും ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ടി.തങ്കമണി നന്ദിയും പറഞ്ഞു. തുടര്‍ന്ന് ലീഗല്‍ സര്‍വീസ് അതോറിറ്റി നിയമത്തെക്കുറിച്ച് സബ് ജഡ്ജ് എം.പി.ജയരാജും പദ്ധതി നിര്‍വഹണത്തെക്കുറിച്ച് കില ഫാക്കള്‍ട്ടി കെ.വി.ഗോവിന്ദനും ക്ലാസെടുത്തു.
















