ഈസ്റ്റ് പള്ളൂര്‍: പൊതുവിദ്യാലയങ്ങള്‍ സാംസ്‌കാരിക സ്ഥാപനങ്ങളായി മാറണമെന്നും കുട്ടികളെ ചിരിയും ചിന്തയുമുള്ളവരായി വളര്‍ത്തണമെന്നും മാഹി എംഎല്‍എ ഇ.വത്സരാജ് അഭിപ്രായപ്പെട്ടു. ഗവ.മിഡില്‍ സ്‌കൂള്‍ അവറോത്തിന്റെ അറുപതാം വാര്‍ഷികാഘോഷമായ നിറവ്-2016 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടകവും മറ്റു കലാരൂപങ്ങളും കുട്ടികളുടെ സാമൂഹ്യ ബോധത്തിലും വ്യക്തിത്വ വികസനത്തിലും വലിയ സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചടങ്ങിനോടനുബന്ധിച്ച് അധ്യാപക രക്ഷാകര്‍തൃ സമിതിയും പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയും പോണ്ടിച്ചേരി നിയമസഭയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ എംഎല്‍എ ഇ.വത്സരാജിനെ ആദരിച്ചു. മാഹി വിദ്യാഭ്യാസ വകുപ്പുമേലധ്യക്ഷന്‍ ടി.സുരേന്ദ്രബാബു അധ്യക്ഷത വഹിച്ചു. സി.കെ.ജയറാം, കെ.വി.ഹരീന്ദ്രന്‍, സജിനി സതീഷ്, പി.പി.പ്രദീപന്‍ എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപകന്‍ എം.മുസ്തഫ സ്വാഗതവും സ്‌കൂള്‍ ലീഡര്‍ ആകാശ് കെ.എ.നന്ദിയും പറഞ്ഞു.
തുടര്‍ന്നു നിറവ് 2016 കുട്ടികളുടെ കലാപരിപാടികളുമുണ്ടായി. ആഘോഷത്തോടനുബന്ധിച്ച് സംഗീത സായാഹ്നവും നാടകാവതരണം സംഘടിപ്പിച്ചിട്ടുണ്ട്.
















