കണ്ണൂര്‍: കേരള മജീഷ്യന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ മജീഷ്യന്‍ ചന്ദ്രശേഖനുള്ള ചികിത്സാ സഹായം കണ്ണൂര്‍ താവക്കര യുപി സ്‌കൂളില്‍ നടന്ന യോഗത്തില്‍ മജീഷ്യന്‍ സുരേഷ് നാരായണന്‍ കൈമാറി. കെ.ബാലന്‍ നീലേശ്വരം അധ്യക്ഷത വഹിച്ചു. മജിഷ്യന്‍ വാകോ മുഖ്യ പ്രഭാഷണം നടത്തി. മജിഷ്യന്‍മാരായ സുമേഷ് കണ്ണൂര്‍, വിനോദ് കുമാര്‍ കണ്ണൂര്‍, ജിക്‌സോ വയനാട് എന്നിവര്‍ സംസാരിച്ചു. എം.ബാലകൃഷ്ണന്‍ സ്വാഗതവും വിനോദ്കുമാര്‍ നന്ദിയും പറഞ്ഞു.
















