അടിമാലി: പഞ്ചായത്തിലെ പൊതു ബജറ്റ് അവതരണത്തിനിടെ കയ്യാങ്കളി. ഭരണ കക്ഷി അംഗത്തിന്റെ കാലിന് പരിക്കേറ്റു. വാര്‍ഡ് മെമ്പര്‍ ബാബു ഉലകന്റെ വലതു കാലിന്റെ മുട്ടിനു താഴേയാണ് പരിക്കേറ്റത്. ബജററ് ചര്‍ച്ചയ്‌ക്കിടെ പ്രതിപക്ഷാംഗങ്ങള്‍ ബഹളം കൂട്ടിയിരുന്നു. ഇതിനിടെ ഡയസിലെ മേശ മറിഞ്ഞ് ബാബുവിന്റെ കാലിലേക്ക് വീഴുകയായിരുന്നു. പട്ടിക ജാതി അംഗങ്ങളായ പ്രസിഡന്റ് അടക്കമുള്ളവരോട് ജനറല്‍ വിഭാഗത്തിലുള്ള ചില പ്രതിപക്ഷാംഗങ്ങള്‍ അവഹേളനപരമായി പെരുമാറുന്നതായി ബാബു ആരോപിച്ചു. ഇത്തരത്തിലുള്ള പദപ്രയോഗം പ്രതിപക്ഷത്തിന്റെ പ്രസംഗത്തിനിടെ ഉണ്ടായതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. സംഭവം വിവാദമായതോടെ പോലീസില്‍ പരാതി നല്‍കുന്നത് ഭരണ കക്ഷിയായ കോണ്‍ഗ്രസ് നേതാക്കള്‍ തടഞ്ഞു. ഇതിനിടെ വൈസ് പ്രസിഡന്റ് ബിനു ചോപ്ര ബഡ്ജറ്റ് ചര്‍ച്ച യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയതും പഞ്ചായത്തില്‍ ബഹളത്തിന് കാരണമായി.
ജനദ്രോഹപരമായ ബജറ്റിനെതിരെ പ്രതിഷേധം വ്യാപകമായിരിക്കുകയാണ്.
















