തൊടുപുഴ: നഗരസഭയിലെ 23-ാം വാര്‍ഡിലെ കേടായ സോഡിയം വേപ്പര്‍ ലൈറ്റുകള്‍ നന്നാക്കി. മുനിസിപ്പല്‍ ഓഫീസിന് സമീപം മുതല്‍ കാഞ്ഞിരമറ്റം ടെമ്പിള്‍ ജംഗ്ഷന്‍ വരെയുള്ള 16ഓളം ലൈറ്റുകളാണ് കഴിഞ്ഞ ദിവസം പുന:സ്ഥാപിച്ചത്. നഗരത്തിലെ തിരക്കേറിയ റോഡായിട്ടും ഈ പ്രദേശത്തോട് ദീര്‍ഘനാളായി നഗരസഭ അധികൃതര്‍ കടുത്ത അവഗണനയാണ് കാണിച്ചിരുന്നത്. ലൈറ്റുകള്‍ പുന:സ്ഥാപിക്കാന്‍ ഫണ്ട് ഉണ്ടായിട്ടും മാറ്റി സ്ഥാപിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ കൗണ്‍സിലില്‍ ബിജെപി അംഗങ്ങള്‍ പ്രതിഷേധിച്ചിരുന്നു. ലൈറ്റ് നന്നാക്കണമെന്നാവശ്യപ്പെട്ട് നഗരസഭില്‍ നില്‍പ്പ് സമരം നടത്തിയതിനെത്തുടര്‍ന്നാണ് ലാമ്പുകള്‍ നന്നാക്കാന്‍ കഴിഞ്ഞതെന്ന് വാര്‍ഡ് കൗണ്‍സിലര്‍ രേണുക രാജശേഖരന്‍ പറഞ്ഞു. ഇതോടൊപ്പം നഗരസഭയിലെ 35 വാര്‍ഡ്കളിലേയും ലൈറ്റുകള്‍ പുന:സ്ഥാപിക്കുന്ന ജോലി നടന്നുവരികയാണ്. ബിജെപി നഗരസഭയില്‍ നടത്തിയ വ്യത്യസ്ത സമരത്തെത്തുടര്‍ന്നാണ് എല്ലാവാര്‍ഡുകളിലും ലൈറ്റുകള്‍ നന്നാക്കാന്‍ തീരുമാനമുണ്ടായത്.
















