ഭാരതത്തില്‍ ഭൂരിപക്ഷം ജനങ്ങള്‍ അനുകൂലിയ്ക്കുന്ന ബിജെപി ഭരണം വന്നതില്‍ അസ്വസ്ഥതയുള്ള വിഭാഗങ്ങള്‍ വളരെയധികം അസഹിഷ്ണുക്കളായി മാറി. നരേന്ദ്ര മോദിയുടെ ഭരണത്തില്‍ ഒരുവിധ കുഴപ്പവും ഇല്ലാത്തതുകൊണ്ടു ഒറ്റപ്പെട്ട വിഷയങ്ങള്‍ അന്വേഷിച്ചു കണ്ടെത്തി അതു നരേന്ദ്ര മോദിയ്ക്കെതിരാക്കി മാധ്യമങ്ങളില്‍ക്കൂടി പെരുപ്പിച്ചു പ്രചരിപ്പിച്ചു ആശ്വസിയ്ക്കുന്നു.
മോദിയുടെ ഭരണത്തില്‍ വളരെ സാമൂഹ്യ സമാധാന അന്തരീക്ഷം ഇതുവരെയും ഉള്ളതുകൊണ്ടു അതൊക്കെ പ്രതിപക്ഷ കക്ഷികള്‍ക്കു വളരെ അസ്വസ്ഥതയുള്ള കാര്യങ്ങളായി മാറിയിരിയ്ക്കുന്നു. ജനങ്ങള്‍ ജനാധിപത്യ രീതിയില്‍ ഭൂരിപക്ഷം നല്‍കിയാണു ബിജെപിയെ അധികാരത്തില്‍ എത്തിച്ചതെന്ന ജനാധിപത്യ യാഥാര്‍ത്ഥ്യത്തെ അംഗീകരിയ്ക്കുവാന്‍ പ്രതിപക്ഷ കക്ഷികള്‍ ഇപ്പോഴും തയ്യാറല്ല. ഉത്തര്‍ പ്രദേശിലെ മുസാഫര്‍ നഗറില്‍ വര്‍ഗ്ഗീയ സംഘര്‍ഷം ഉണ്ടാക്കി അതില്‍ നരേന്ദ്ര മോദിയെ കുറ്റക്കാരനാക്കി മാധ്യമങ്ങള്‍ ആഘോഷിച്ചു.
രാജ്യം മുഴുവന്‍ വര്‍ഗ്ഗീയ കലാപമാണെന്നു പറഞ്ഞു കോണ്‍ഗ്രസ് പാര്‍ട്ടി പാര്‍ലമെന്റില്‍ മോദിയ്ക്കു നേരെ രോഷപ്രകടനങ്ങള്‍ നടത്തി പാര്‍ലമെന്റു സ്തംഭിപ്പിച്ചു. പക്ഷെ മുസാഫര്‍ നഗറില്‍ വര്‍ഗ്ഗീയ സംഘര്‍ഷം ഉണ്ടാക്കുവാന്‍ ശ്രമിച്ചതിനു പോലീസ് പിടിയിലായതു കോണ്‍ഗ്രസ് പാര്‍ട്ടി അനുകൂലികളായ മുസ്ലിം ക്രിമിനലുകളും അതോടെ മുസഫര്‍ നഗര്‍ സംഘര്‍ഷം കോണ്‍ഗ്രസ് പാര്‍ട്ടിയും മാധ്യമങ്ങളും ഉപേക്ഷിച്ചു! മുസാഫര്‍ നഗറില്‍ നടന്ന നിയമ സഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്ല ഭൂരിപക്ഷത്തോടു കൂടി ബിജെപിയെ ജയിപ്പിയ്ക്കുകയും ചെയ്തു.
ഉത്തര്‍പ്രദേശിലെതന്നെ ദാദ്രി എന്ന ഗ്രാമത്തില്‍ ഗ്രാമീണരുമായി നടന്ന സംഘര്‍ഷത്തില്‍ ഒരു മോഷ്ടാവായ മുസ്ലിം കല്ലേറില്‍ കൊല്ലപ്പെട്ടതില്‍ സംഘപരിവാറിനോ, ബിജെപിയ്ക്കോ, നരേന്ദ്ര മോദിയ്ക്കൊ ഒരു പങ്കുമില്ലെങ്കിലും മോദിയെ പ്രതിസ്ഥാനത്ത് നിര്‍ത്തി മാധ്യമ വിചാരണകള്‍ നടത്തി, ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമത്തില്‍ നടന്ന സംഭവത്തില്‍ പ്രധാനമന്ത്രി മറുപടി പറയണം എന്നാവശ്യം വരെ ഉയര്‍ത്തി. അതേസമയം ഉത്തര്‍ പ്രദേശിലെ ഗ്രാമത്തില്‍ നടന്ന സംഭവത്തില്‍ ഉത്തര്‍പ്രദേശു ഭരിയ്ക്കുന്ന സമാജ്വാദി പാര്‍ട്ടിയുടെ മുഖ്യമന്ത്രി മറുപടി പറയുകയും വേണ്ട!
ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: