Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഭാഷ വികാരവും വിചാരവും (ഇന്ന് ലോക മാതൃഭാഷാദിനം)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2016, 08:17 pm IST
inVicharam

ഭാഷ ആശയവിനിമയത്തിനുള്ള ഉപാധിയാണ്. ഇന്നത്തെ ലോകത്ത് മനുഷ്യന്റെ കയ്യിലെ ഏറ്റവും ശക്തമായ ആയുധവും. ഭാഷയിലുള്ള പ്രാവീണ്യം വ്യക്തിയുടെ ഏറ്റവും വലിയ മൂലധനമായി ഇന്ന് കണക്കാക്കുന്നു. ഭാഷയിലുള്ള നൈപുണ്യം ‘ചില ഭാഷയില്‍’ മാത്രം നേടാന്‍ ഇന്ന് എല്ലാവരും പരക്കം പായുകയാണ്. ജനിക്കുമ്പോള്‍ തന്നെ ഈ ഭാഷാ പ്രാവീണ്യം നേടാന്‍ ഭാര്യയുടെ പ്രസവം ഇംഗ്ലണ്ടിലാക്കാന്‍ കൊതിക്കുന്ന മലയാളി മനസ്സിനെ തൊട്ടറിഞ്ഞ കവിയുടെ ചിന്തകള്‍ നമുക്കൊരു നേരമ്പോക്ക് മാത്രം! ഭാഷ ആശയവിനിമയോപാധി മാത്രമല്ല. അത് സംസ്‌കാരത്തിന്റെ ആവിഷ്‌കാരവുമാണ്. അതിനാല്‍ അതൊരു വികാരമാണ്. അവാച്യമായ അനുഭൂതിയുടെ!

ഭാഷ സൃഷ്ടിക്കുന്ന വെറളിക്കും വികാരത്തിനും അപ്പുറത്തേക്ക് വിചാരം ചെയ്യാന്‍ നമുക്ക് കഴിയണം. ചില ഭാഷകള്‍ക്ക് പിറകില്‍ വെറളിപൂണ്ട് പോകുന്ന വര്‍ത്തമാനകാലത്താണ് ഭാഷ ഒരു വികാരമായി സ്വീകരിച്ച് ജീവിതം ഹോമിച്ചവരുടെ ഓര്‍മയാല്‍ വിതുമ്പുന്ന ഫെബ്രുവരി 21 നെ ഐക്യരാഷ്‌ട്ര സഭ ‘ലോക ഭാഷ ദിന’മായി പ്രഖ്യാപിച്ചത്. അത് ഒരു വികാരത്തിന്റെ പുറത്തല്ല. വിചാരത്തിന്റെ, അല്ല ഒരു വീണ്ടുവിചാരത്തിന്റെ തുടക്കമായാണ്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിന്റെ പ്രത്യേകിച്ചും രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ലോകത്തുണ്ടായ മാറ്റങ്ങളില്‍ ഭാഷക്ക് വലിയ പങ്കുണ്ട്. ഭാഷ വികസനത്തിന്റെ ചാലകശക്തിയാണ്. അവികസനത്തിന്റെ പിറകിലെ കാരണവും ഭാഷ തന്നെ! ഭാഷാ ആസൂത്രണം വികസനത്തില്‍ സാമ്പത്തിക ആസൂത്രണത്തെക്കാള്‍ മുന്‍ഗണന അര്‍ഹിക്കുന്നു. കാരണം സമഗ്രവികസനത്തിന്റെ മേഖലകള്‍ ആയ വിദ്യാഭ്യാസ-സാമ്പത്തിക-സാമൂഹിക വികസനത്തിന്റെ അടിസ്ഥാനം ഭാഷാ വികസനമാണ്. ജനാധിപത്യ സംവിധാനത്തില്‍ പ്രത്യേകിച്ചും.

ഭാരതീയ ഭാഷകള്‍ക്ക് ഇന്ന് എല്ലാ രംഗങ്ങളിലും അയിത്തം കല്‍പ്പിച്ചിരിക്കയാണ്. സ്വാതന്ത്ര്യത്തിന്റെ മാത്രമല്ല റിപ്പബ്ലിക്കിന്റെയും (ജനാധിപത്യ പരമാധികാര പ്രഖ്യാപനം) അറുപതാണ്ടുകള്‍ പിന്നിട്ടുകഴിഞ്ഞു. നിയമനിര്‍മാണത്തിന്റെയും നീതിനിര്‍വഹണത്തിന്റെയും ശ്രീകോവിലുകള്‍ ആയ നിയമനിര്‍മാണസഭകളിലും ഹൈക്കോടതികളിലും സുപ്രീംകോടതിയിലും ഭാരതീയ ഭാഷകള്‍ക്ക് പ്രവേശനം ഇല്ല. ഭരണം അടിമുടി ആംഗലേയം! പിന്നെ എന്തിന് നമ്മുടെ കുട്ടികള്‍ മലയാളത്തിലും തമിഴിലും ബംഗാളിയിലും പഠിക്കണം. ശാസ്ത്ര വിഷയങ്ങളോ, മെഡിക്കല്‍-എഞ്ചിനീയറിങ് കോഴ്‌സുകളോ ഭാരതീയ ഭാഷകളില്‍ പഠിക്കാന്‍ ഭാരതത്തില്‍ അനുവാദമില്ല. വേണമെങ്കില്‍ ചില മാനവീയ വിഷയങ്ങള്‍ ആവാം! കേരളത്തിലെ മെഡിക്കല്‍ കോളേജുകളില്‍ മലയാളത്തില്‍ പഠിപ്പിക്കാന്‍ തുടങ്ങണം. അപ്പോഴെ മലയാളത്തിന് ശ്രേഷ്ഠത കൈവരൂ. അന്ന് താനെ ഇംഗ്ലീഷ് മീഡിയം ഭ്രാന്ത് അവസാനിക്കും.

ഭാരതത്തിലെ ഭാഷകള്‍ എല്ലാം ദേശീയ ഭാഷകള്‍ ആണ്. ഒന്ന് മറ്റൊന്നിന്റെ മുകളിലൊ താഴെയോ അല്ല. എല്ലാ ഭാഷകളും ഒരേ സംസ്‌കാരത്തിന്റെ സൗരഭ്യം പരത്തുന്ന പൂക്കള്‍. എല്ലാ ഭാഷകളും ഉയിര്‍കൊണ്ടതും പ്രചോദിതമായതും ഒരേ സാംസ്‌കാരികധാരയില്‍. ഈ ദേശീയ ഐക്യത്തിന്റെ ഉള്ളിലെ സുവര്‍ണ നൂലാണ് സംസ്‌കൃതം. ഈ ഭാഷാ സങ്കല്‍പ്പം കൂടുതല്‍ ശക്തമാകേണ്ടതുണ്ട്. ജനജാഗരണത്തിന് നേതൃത്വം നല്‍കേണ്ടതുണ്ട്.

ജനജാഗരണത്തിന് നേതൃത്വം നല്‍കേണ്ടതുണ്ട്. ഭാരതീയ ഭാഷകള്‍ക്ക് ഇടക്ക് ഒരു ഊഷ്മളമായ അന്തര്‍സംവാദത്തിന്റെ ഒരു അന്തരീക്ഷം സംജാതമായിട്ടുണ്ട്. അതിന്റെ പരിണതഫലമാണ് ഭാരതീയ ഭാഷാ മഞ്ചിന്റെയും ഭാരതീയ ഭാഷ അഭിയാന്റെയുമൊക്കെ രംഗപ്രവേശം. ഭാരതീയ ഭാഷകള്‍ക്ക് ഭരണഘടന നല്‍കുന്ന അവകാശങ്ങളും സംരക്ഷണങ്ങളും ഉറപ്പുവരുത്താനുള്ള നിയമപോരാട്ടമായിരിക്കും പ്രധാനമായും ഭാരതീയ ഭാഷാ അഭിയാനിലൂടെ നടക്കുക. അതില്‍ നിയമവിശാരതരായ അഭിഭാഷകര്‍ മാത്രമല്ല, ന്യായാധിപന്‍മാരും നിയമവിദ്യാര്‍ത്ഥികളും നിയമമേഖലയിലെ അധ്യാപകരും പ്രമുഖ സ്ഥാപനങ്ങളും ഒന്നിക്കുന്നു.

ഭാഷാ ആസൂത്രണത്തെ വികസനവുമായും ജനാധിപത്യ സംവിധാനവുമായും ബന്ധിപ്പിച്ച് ലോക സാഹചര്യങ്ങളെയും ഭാരതീയ വസ്തുതകളെയും ആഴത്തില്‍ വിശകലനം ചെയ്യുന്ന ശ്രദ്ധേയമായ പഠനങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. മൈക്രോ സോഫ്റ്റില്‍നിന്നും പുറത്തുവന്ന സംഗ്രാം സാനുവും കേരളത്തിലെ ഐപിഎസ് ഓഫീസറും മൂന്നാറിലെ തോട്ടം തൊഴിലാളി കുടുംബത്തില്‍നിന്ന് വളര്‍ന്നുവന്ന വ്യക്തിയുമായ കെ.സേതുരാമനും അവതരിപ്പിക്കുന്ന വസ്തുതകള്‍ ജനങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞാല്‍ ഭാരതത്തിലെ വികസന മുരടിപ്പിന്റെയും അഴിമതിയുടെയും ഭരണരംഗത്തെ ചുവപ്പുനാടയുടെയും എല്ലാം കെട്ടുപൊട്ടിക്കാന്‍ കഴിയും.

കേരളത്തില്‍ ഔദ്യോഗിക ഭാഷാ നിയമം പൊളിച്ചെഴുതിയത് ഏറെ ആശാവഹമാണ്. 1969 ലെ ഔദ്യോഗിക ഭാഷാ നിയമം (1973 ഭേദഗതി അടക്കം) റദ്ദ് ചെയ്താണ് മലയാളം മാത്രം ഔദ്യോഗിക ഭാഷയായുള്ള പുതിയനിയമം കൊണ്ടുവന്നിരിക്കുന്നത്. എന്നാല്‍ നിയമനിര്‍മാണങ്ങള്‍കൊണ്ടോ സര്‍ക്കാര്‍ ഉത്തരവുകള്‍കൊണ്ടൊ മാത്രം വേണ്ടത്ര ഫലം ഉണ്ടാവുകയില്ല. ഉദാഹരണത്തിന് മൂന്ന് വര്‍ഷംമുമ്പ് കേരളത്തില്‍ പ്രഖ്യാപിച്ച ഒന്നാംഭാഷ മലയാളം എന്ന ആശയം ഇന്നും സര്‍ക്കാര്‍ ഉത്തരവില്‍ തന്നെ നില്‍ക്കുന്നു. എസ്എസ്എല്‍സി പരീക്ഷക്ക് ചോദ്യം വരുമ്പോള്‍ അറബിയും മറ്റ് ഭാഷകളും ഒന്നാം ഭാഷയും മലയാളം പഴയ ഉപപാഠം എന്ന സങ്കല്‍പ്പത്തില്‍തന്നെ തുടരുകയും ചെയ്യുന്നു. ഭാഷക്ക് സര്‍ക്കാര്‍ സംരക്ഷണവും പ്രോത്സാഹനവും ലഭിക്കുന്നതോടൊപ്പം ഭാഷ ഉപയോഗിക്കാന്‍ എല്ലാവരും തയ്യാറാവണം.

ഭാരതീയ ഭാഷകള്‍ക്ക് വേണ്ടി ഒരു പൊതുവേദി രൂപപ്പെട്ടുവരുന്നു എന്നതാണ് ഏറെ ആശാവഹമായ മറ്റൊരു കാര്യം. ഇന്നേവരെ ഭാഷകളെ ദേശീയതയെ തുരങ്കംവയ്‌ക്കാനാണ് ആഭ്യന്തരവും ബാഹ്യവുമായ ശക്തികള്‍ ഉപയോഗിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ഭാരതീയ ഭാഷാ മഞ്ചിന്റെ ആഹ്വാനപ്രകാരം ഭാരതം മുഴുവന്‍ ഭാഷാ ദേശീയ ഏകതക്ക് എന്ന സന്ദേശത്തോടെ പരിപാടികള്‍ നടത്താന്‍ ഭാഷാ സ്‌നേഹികള്‍ ഒന്നിച്ചുമുന്നോട്ടുവരുന്ന സൂചനകളാണ് വന്നുകൊണ്ടിരിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

Astrology

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

India

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

പുതിയ വാര്‍ത്തകള്‍

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.