ഇടുക്കി: കുമളിയിലെ റിസോര്‍ട്ടില്‍ ആക്രമണം നടത്തിയ ക്വട്ടേഷന്‍ സംഘത്തിലെ മുഖ്യപ്രതി പിടിയില്‍. കട്ടപ്പന വെള്ളയാംകുടി ശാന്തിനികേതനില്‍ ഹാബി ഫ്രാന്‍സീസ്(25) ആണ് കുമളി സര്‍ക്കിള്‍ ഓഫീസിലെത്തി കീഴടങ്ങിയത്. കുമളി തേക്കടിക്കവലയിലെ സ്വകാര്യ റിസോര്‍ട്ടിന്റെ സീനിയര്‍ വൈസ് പ്രസിഡന്റായ പൂനൈ സ്വദേശി വരുണ്‍ തോമസി(28) നാണ് ക്വട്ടേഷന്‍ സംഘത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് 8 പേരെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. പ്രധാന പ്രതിയും റിസോര്‍ട്ടിലെ മുന്‍ ജീവനക്കാരനുമായ ശരത്ത് റാമിന്റെ ഭാര്യ പൊന്നുവഴിയാണ് ഹാബിക്ക് ക്വട്ടേഷന്‍ നല്‍കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. അന്വേഷണങ്ങള്‍ക്കായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പീരുമേട് സിഐ പറഞ്ഞു.
















