വടകര: വടകരയില്‍ സാമൂഹ്യവിരുദ്ധരുടെ ശല്യം തടയനായി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം ശക്തമായ നടപടി തുടങ്ങി. അതിനോടനുബന്ധിച്ച് നടന്ന റെയ്ഡില്‍ അമ്പതോളം പേരെ കസ്റ്റഡിയിലെത്തു. 19 പേരെ അറസ്റ്റ് ചെയ്തു. പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളംവെച്ചതിനാണ് അറസ്റ്റ്‌ചെയ്തത്. എല്ലാവരെയും ജാമ്യത്തില്‍വിട്ടു. ഡിവൈഎസ്പിയുടെ കീഴില്‍ ആറ് ടീമുകളായാണ് പോലീസ് റെയ്ഡ് നടത്തിയത്. ഒഴിഞ്ഞ കെട്ടിടങ്ങള്‍, പാര്‍ക്കുകള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളിലും പോലീസ് റെയ്ഡ് നടത്തി. വരുംദിവസങ്ങളിലും സാമൂഹ്യവിരുദ്ധരുടെ ശല്യം തടയുന്നതിന് റെയ്ഡ് തുടരുമെന്നും പോലീസ് അറിയിച്ചു. ഇതിന്റെ ഭാഗമായി റസിഡന്‍സ് അസോസിയേഷനുകളുടെയും വ്യാപാരി വ്യവസായ സംഘടനകളുടെയും സഹകരണം തേടുമെന്നും ഡിവൈഎസ്പി അറിയിച്ചു. ഒരുവിധ സ്വാധീനത്തിനും അടിമപ്പെട്ട് പ്രവര്‍ത്തിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.
















