തങ്കമണി: ബൈക്കില്‍ കടത്തുകയായിരുന്ന അഞ്ച് ലിറ്റര്‍ വിദേശ മദ്യവുമായി യുവാവ് പിടിയില്‍. കാമാക്ഷി പുഷ്പഗിരി ഉറുമ്പില്‍ ദീപു(26) ആണ് പ്രകാശിന് സമീപത്ത് വച്ചുള്ള വാഹന പരിശോധനയ്ക്കിടയില്‍ തങ്കമണി പോലിസിന്റെ പിടിയിലാത്. ശനിയാഴ്ച വൈകിട്ട് അഞ്ചിന് സിഐ ജോബിന് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം വാഹന പരിശോധന നടത്തുമ്പോഴാണ് കെഎല്‍ 04.2885 ാംനമ്പര്‍ ബൈക്കില്‍ മദ്യവുമായി പ്രതി പിടിയിലായത്. ഇടുക്കി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. സീനിയര്‍ സിപിഒ ഡെജി വര്‍ഗീസ്, സിപിഒ പ്രശാന്ത് പി. മാത്യു എന്നിവരും പോലിസ് സംഘത്തിലുണ്ടായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: