നെടുങ്കണ്ടം: സ്‌കൂളില്‍ നിന്നും വാര്‍ഷികാഘോഷം കഴിഞ്ഞ് മടങ്ങിയ വിദ്യാര്‍ത്ഥിനികളെ കാറില്‍ കയറ്റി തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ യുവാവ് പിടിയില്‍. വലിയതോവാള സ്വദേശി ആല്‍ബിന്‍ (22) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. രണ്ട് വിദ്യാര്‍ത്ഥിനികളെ ഇയാള്‍ സ്വീഫ്റ്റ് കാറില്‍ കയറ്റി നഗരത്തിലൂടെ ചുറ്റി. വിദ്യാര്‍ത്ഥിനികള്‍ വീട്ടിലെത്താന്‍ വൈകിയതോടെ മാതാപിതാക്കളും അധ്യാപകരും തെരച്ചില്‍ നടത്തി. ഇതിനിടെ പ്രതിയുടെ കാറില്‍ വിദ്യാര്‍ത്ഥിനികളെ കാണാന്‍ ഇടയായി. വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും പ്രതി കൂട്ടാക്കിയില്ല. പോലീസിന്റെ സഹായത്തോടെയാണ് ഇയാളെ തടഞ്ഞ് നിര്‍ത്തി വിദ്യാര്‍ത്ഥിനികളെ മോചിപ്പിച്ചത്.
കാറിലുണ്ടായിരുന്നു ഒരു വിദ്യാര്‍ത്ഥിയുമായി പ്രണയത്തിലാണെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
















