തൊടുപുഴ: ക്യാന്‍സര്‍ രോഗ ബാധിതനും ഇരു വൃക്കകകളും തകരാറിലുമായ യുവാവിനുവേണ്ടി സ്വകാര്യ ബസ് ഒരു ദിവസത്തെ കളക്ഷന്‍ മാറ്റി വെച്ചു. കാളിയാര്‍ മൂവാറ്റുപുഴ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ചൈതന്യ ബസിന്റെ ഒരു ദിവസത്തെ വരുമാനമാണ് നിര്‍ദ്ധന യുവാവിനായി മാറ്റി വച്ചത്. വണ്ണപ്പുറം കോച്ചേരിയില്‍ ജിസ്ബിന്റെ(24) ചികിത്സ സഹായം സ്വരൂപിക്കുന്നതിനായാണ് ബസിന്റെ ഉടമസ്ഥരും ജീവനക്കാരും കൈകോര്‍ത്തത്. കഴിഞ്ഞ ദിവസം ബസില്‍ നിന്നും ലഭിച്ച വരുമാനം മുഴുവന്‍ ഇവര്‍ ജിസ്ബിന്റെ സഹായ നിധിയിലേക്ക് കൈമാറുകയായിരുന്നു. ബസില്‍ ഇത് ഇതു സംബന്ധിച്ച് പോസ്റ്റര്‍ പതിച്ചാണ് ഓട്ടം നടത്തിയത്.തങ്ങളുടെ ഈ ഉദ്യമത്തില്‍ നിരവധി യാത്രക്കാരും അകമഴിഞ്ഞ് സഹായിച്ചതായി ബസിന്റെ ഉടമസ്ഥരായ കണ്ണനും,സോണിയും പറഞ്ഞു. ബസിലെ ജീവനക്കാരായ നന്ദുവും, അരുണും, ശിവപ്രസാദും തങ്ങളുടെ വരുമാനവും ജിസ്ബിന്റെ സഹായനിധിയിലേക്ക് കൈമാറി നാടിനും നാട്ടുകാര്‍ക്കും മാതൃകയായി മാറിയിരിക്കുകയാണ്. ജിസ്ബിന്റെ സഹായ നിധിയിലേക്ക് സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്ന സുമനസുകള്‍ ബന്ധപ്പെടുക. 9961066816
















