വിനോജി കെ.വി
ഏലപ്പാറ: കേരളം മാറിമാരി ഭരിച്ച ഇരുമുന്നണികളും മലയോര കര്‍ഷകരെ വഞ്ചിച്ചെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു. വിമോചന യാത്രയ്‌ക്ക് ഏലപ്പാറയില്‍ ഒരുക്കിയ സ്വീകരണ ചടങ്ങന് നന്ദി അര്‍പ്പിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തോട്ടങ്ങള്‍ അടച്ച് പൂട്ടിയിട്ടും കേരള സര്‍ക്കാര്‍ ഒരു നടപടിയും ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികള്‍ താമസിക്കുന്ന ലായങ്ങളുടെ സ്ഥിതി ദയനീയമാണ്. മിക്കയിടങ്ങളിലും അടിസ്ഥാന സൗകര്യങ്ങളില്ല. ബൊണാമി എസ്‌റ്റേറ്റിലെ ലായങ്ങളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തി. ഇവിടെ ശൗചാലയങ്ങള്‍ നിര്‍മ്മിക്കുന്നതിനായി പണം അനുവദിക്കുകയും ചെയ്തു. ലായത്തിലെ തൊഴിലാളികള്‍ക്കൊപ്പമാണ് അദ്ദേഹം ഉച്ച ഭക്ഷണം കഴിച്ചത്. പരിപാടികളില്‍ ബിജെപി നേതാക്കളായ ശോഭ സുരേന്ദ്രന്‍, പിഎം വേലായുധന്‍, അഡ്വ. നാരായണന്‍ നമ്പൂതിരി, പി.എ വേലുക്കുട്ടന്‍, ബിജെപി ജില്ല പ്രസിഡന്റ് ബിനു ജെ കൈമള്‍, നിയോജകമണ്ഡലം പ്രസിഡന്റ് സന്തോഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
















