കുമളി: തേക്കടി വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപത്തെ ഹോംസ്‌റ്റേയില്‍ മുറിയെടുത്ത് അനാശാസ്യത്തിലേര്‍പ്പെട്ട എട്ട് പേരെ കുമളി പോലീസ് അറസ്റ്റ് ചെയ്തു. സംശയത്തെതുടര്‍ന്ന് നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. തിരുവനന്തപുരം വെള്ളലൂര്‍ സ്വദേശികളായ അനില്‍കുമാര്‍(27), താഹ(45), പെരിങ്ങളം സ്വദേശി അബ്ദുള്‍ കലാം(45), കരവാരം അബ്ദുള്‍ ഗഫൂര്‍(32), പീരുമേട് സ്വദേശി തോമസ് കുര്യന്‍ (59), പെരുവന്താനം സ്വദേശി സലാം(62), എന്നിവരുള്‍പ്പെടെ കട്ടപ്പന സ്വദേശി മുപ്പത്തിരണ്ടുകാരിയായ യുവതിയേയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. പീരുമേട് കോടതിയില്‍ ഹാജരാക്കിയ പ്രതികളില്‍ നിന്ന് 7500 രൂപയും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. തോമസ് കുര്യനാണ് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതെന്ന് പോലീസ് പറഞ്ഞു.
















