
കാര്‍ത്തികപുരം: വായിക്കമ്പയില്‍ നിന്നും ഉഗ്രവിഷമുള്ള രാജവെമ്പാലയെ പിടികൂടി. കാര്‍ത്തികപുരം ന്യൂ ബസാറിലെ ചിക്കന്‍ സ്റ്റാള്‍ ജീവനക്കാരന്‍ മനുവാണ് പാമ്പിനെ പിടികൂടിയത്. ഈ മേഖലയില്‍ നിന്നും നിരവധി ഉഗ്രവിഷമുള്ള പാമ്പുകളെ മനു പിടികൂടിയിട്ടുണ്ട്. പിടികൂടിയ പാമ്പിനെ വനം വകുപ്പിന് കൈമാറി.
















