തലശ്ശേരി: സാന്ത്വന പ്രവര്‍ത്തന രംഗത്ത് തലശ്ശേരിയില്‍ സേവനം നടത്തുന്ന കനിവിന്റെ ആഭിമുഖ്യത്തില്‍ 14ന് സഹയാത-മയ്യഴി എന്ന പേരില്‍ മാഹി ടാഗോര്‍ പാര്‍ക്കില്‍ കൂട്ടായ്‌മ നടത്തുന്നു. കാന്‍സര്‍ പോലുള്ള മാറാരോഗം പിടിപെട്ടവര്‍, നട്ടെല്ലിന് ക്ഷതം സംഭവിച്ച് വീല്‍ ചെയറില്‍ അഭയം പ്രാപിച്ചവര്‍, വാര്‍ദ്ധക്യ സഹജമായ രോഗത്താല്‍ കഷ്ടത അനുഭവിക്കുന്നവര്‍ തുടങ്ങിയവരെയാണ് പാര്‍ക്കില്‍ നടക്കുന്ന കൂട്ടായ്‌മയില്‍ എത്തിക്കുക. കഷ്ടത അനുഭവിക്കുന്ന ഇത്തരക്കാര്‍ക്ക് ആശ്വാസം പകരുക എന്നതാണ് ഈ കൂട്ടായ്‌മയിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.
















