കണ്ണൂര്‍: ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണലിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ ജൂനിയര്‍ ജേസീസിന്റെ കണ്ണൂര്‍, കാസര്‍കോഡ്, മാഹി ഉള്‍പ്പെടുന്ന സോണ്‍ 19ന്റെ ചെയര്‍മാനായി മമ്പറം ജേസീസിലെ പി.പി.നവനീതിനെയും സെക്രട്ടറിയായി തലശ്ശേരി ജേസീസിലെ അമിത വാസുദേവനെയും കണ്ണൂര്‍ ചേമ്പര്‍ ഹാളില്‍ നടന്ന ജൂനിയര്‍ ജേസീസ് സോണ്‍ കോണ്‍ഫറന്‍സ് തെരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ടുമാരായി അഭിജാത് (കണ്ണൂര്‍ ഹാന്റ് ലൂം സിറ്റി), റയീസ് റഷീദ് (തളിപ്പറമ്പ് ഗോള്‍ഡന്‍ ഡ്രീംസ്), ജ്വല്‍ (ചെമ്പേരി), അമല്‍ (കണ്ണൂര്‍ കന്റോണ്‍മെന്റ്) എന്നിവരെയും ഡയരക്ടര്‍മാരായി ഷിഗില്‍ കക്കോത്ത് (മമ്പറം), അന്വത്ത് (തലശ്ശേരി ഗോള്‍ഡന്‍ ഡ്രീംസ്), ജിഷ്ണു (കണ്ണൂര്‍ ഹാന്റ് ലൂം സിറ്റി), സുഫിയാന്‍ (കണ്ണൂര്‍ കന്റോണ്‍മെന്റ്), ഷബിന്‍ (തളിപ്പറമ്പ് ഗോള്‍ഡന്‍ ഡ്രീംസ്) എന്നിവരെയും തെരഞ്ഞെടുത്തു.
സൂരജ് (കാനന്നൂര്‍) ട്രഷററായും, സിതിന്‍ വേണുഗോപാല്‍ (മമ്പറം) ബുള്ളറ്റിന്‍ എഡിറ്ററായും ജോസഫ് (ഉദയഗിരി റിഷിക്, ജോസ്‌വിന്‍ (ചെമ്പേരി), ഷില്‍വിന്‍ മാത്യു (ചെമ്പേരി) എന്നിവരെ കോഡിനേറ്റര്‍മാരായും സമ്മേളനം തെരഞ്ഞെടുത്തു.
















