കണ്ണൂര്‍: സ്വച്ഛ ഭാരത് അഭിയാന്റെ ഭാഗമായി യു.ജു.സി. നിര്‍ദ്ദേശിച്ചതനുസരിച്ച് സര്‍വ്വകലാശാല ഓഫീസുകളും വിവിധ ക്യാമ്പസുകളും പരിസരവും ശുചീകരിക്കുന്ന പ്രവൃത്തിക്ക് തുടക്കമായി. പരിപാടി സര്‍വ്വകലാശാല വൈസ്-ചാന്‍സിലര്‍ ഡോ.എം.കെ.അബ്ദുള്‍ഖാദര്‍ ഉദ്ഘാടനം ചെയ്തു. ഓഫീസും പരിസരവും വൃത്തിയാക്കി സൂക്ഷിക്കുക, ഉപയോഗ ശൂന്യമായ ഫര്‍ണിച്ചറുകളും മറ്റും നീക്കം ചെയ്യുക, പഴയ ഫയലുകളും പേപ്പറുകളും മാറ്റുക എന്നിവയാണ് യുജിസിയുടെ മാര്‍ഗ്ഗ രേഖയില്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇതിനായി 6-ാം തീയതി വരെ സര്‍വ്വകലാശാലയുടെ എല്ലാ ക്യാമ്പസുകളിലും ശുചിത്വവാരം നടപ്പിലാക്കുകയാണ്. സ്ഥിരമായി സര്‍വ്വകലാശാലയും പരിസരവും ശുചിയായി സൂക്ഷിക്കുന്നതിന്റെ മുന്നോടിയാണ് ശുചിത്വവാരാചരണം.
















