കൊട്ടാരക്കര: ആറു വയസുകാരനായ വിദ്യാര്‍ത്ഥിക്ക് സൂര്യാഘാതമേറ്റു. കൊട്ടാരക്കര നെടുവത്തൂര്‍ ആദിശങ്കരയില്‍ ബൈജു-അജിത ദമ്പതികളുടെ മകന്‍ ശിവറാമിനാണ് പൊള്ളലേറ്റത്. എഴുകോണ്‍ എസ്എന്‍ജി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ ശിവറാം കഴിഞ്ഞ ദിവസങ്ങളില്‍ സ്‌കൂളില്‍ പോവുകയും കൂട്ടൂകാരോടൊപ്പം കളികളില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. കഴുത്തില്‍ അസ്വസ്ഥത അനുഭവപ്പെട്ടതിനെതുടര്‍ന്നാണ് രക്ഷകര്‍ത്താക്കാളോട് വിവരം പറഞ്ഞത്. പുല്ലാമല പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ സൂര്യാഘാതമേറ്റതിന്റെ പൊള്ളലാണെന്ന് സ്ഥിരീകരിച്ചതായി രക്ഷകര്‍ത്താക്കള്‍ പറഞ്ഞു.
















