അടിമാലി: മുടിപ്പാറച്ചാല്‍ മാലിന്യ പ്ലാന്റ് നിര്‍മ്മിക്കുവാനുള്ള അടിമാലി പഞ്ചായത്തിന്റെ നീക്കത്തിനെതിരെ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് വാളറ ജനകീയ വികസന സമിതി ഭാരവാഹികള്‍ അറിയിച്ചു.ഇവിടെ പ്ലാന്റ് സ്ഥാപിച്ചാല്‍ മുടിപ്പാറച്ചാലിനു പുറമെ വാളറ, കമ്പിലൈന്‍, തോണിപ്പാറ, ഒഴുവത്തടം, ഇരുമ്പുപാലം, ചില്ലിത്തോട്, പത്താംമൈല്‍, കോളനിപ്പാലം, പടിക്കപ്പ് മുതലായ പ്രദേശങ്ങളിലേക്ക് മാലിന്യം ഒലിച്ചെത്തും. അടിമാലി പഞ്ചായത്തില്‍ ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന പ്രധാന പ്രദേശങ്ങളാണ് ഇത്.
പ്ലാന്റ് സ്ഥാപിക്കുവാനുള്ള നീക്കത്തിനെതിരെയുള്ള മൂന്നാംഘട്ട സമരവുമായി എട്ടിന് അടിമാലി പഞ്ചായത്തില്‍ സമര സന്ദേശ വാഹനജാഥ സംഘടിപ്പിക്കുമെന്നും വികസന സമിതി ഭാരവാഹികള്‍ അറിയിച്ചു.10ന് രാവിലെ പത്ത് മുതല്‍ പത്താംമൈല്‍ ടൗണില്‍ ഏകദിന ഉപവാസവും സമിതിയുടെ നേത്യത്വത്തില്‍ സംഘടിപ്പിക്കുമെന്ന് കണ്‍വീനര്‍ കെ വി ജയിംസ്,പിഎന്‍ തോമസ്,റ്റിഎം നൗഷാദ്,കെ.കെ രാജന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
















