തൊടുപുഴ: മാതൃസമിതി സംസ്ഥാന അദ്ധ്യക്ഷ പ്രൊഫ. വി.ടി. രമയുടെ നേതൃത്വത്തിലുള്ള സ്ത്രീ സ്വാഭിമാന്‍ യാത്ര ഇന്ന് തൊടുപുഴയില്‍ എത്തും. യാത്രയുടെ ജില്ലാ സമാപനസമ്മേളനം വൈകുന്നേരം 4 മണിക്ക് തൊടുപുഴ മുനിസിപ്പല്‍ മൈതാനിയില്‍ നടക്കും. ഡോ. ഭവാനി ചന്ദ്രശേഖരന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗം പ്രീതി നടേശന്‍ ഉദ്ഘാടനം ചെയ്യും. ബി.എം.എസ് സംസ്ഥാന സെക്രട്ടറി അഡ്വ. സിന്ധുമോള്‍ ടി.പി, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി ബാബു എന്നിവര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യും. രഥയാത്ര കാസര്‍ഗോഡ് അനന്തപുരം ക്ഷേത്രത്തില്‍നിന്ന് തുടങ്ങി തിരുവനന്തപുരം വരെയാണ്. മാതൃദേവോ ഭവ എന്ന സന്ദേശം സമൂഹത്തിലെത്തിച്ചുകൊണ്ട്, സ്ത്രീയെ ജയ്‌മാതാ എന്ന് അഭിസംബോധനചെയ്യാന്‍ ഈ യാത്ര ഉദ്‌ബോധിപ്പിക്കുന്നു.
















