Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

കനാല്‍ വസ്തു കയ്യേറി കൃഷിയിറക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2016, 10:01 pm IST
inIdukki

അനൂപ് തൊണ്ടിക്കുഴ

തൊടുപുഴ:  കനാലില്‍ മലിനമാക്കുക മാത്രമല്ല കനാലിനെ നാശത്തിലേക്ക് തള്ളിയിട്ട് വ്യാപകമായി ഭൂമി കൈയ്യേറുകയും ചെയ്യുന്നുണ്ട്.   ജനവാസ മേഖലകളിലാണ് ഇത്തരം  കൈയേറ്റങ്ങളില്‍ അധികവും.  പഞ്ചായത്ത് അധികൃതര്‍ പോലും മൂക്കിനു താഴെ നടക്കുന്ന ഇത്തരം കൈയ്യേറ്റങ്ങള്‍ക്ക് നേരെ കണ്ണടയ്‌ക്കുകയാണ്. മൂലമറ്റം പവര്‍ ഹൗസില്‍ നിന്നും വെള്ളം പുറന്തള്ളുന്ന ഇടം മുതലുള്ള ഡാമിന്റെ മുഴുവന്‍ പദ്ധതി പ്രദേശങ്ങളും, ഏകദേശം 60 കി.മീ. ദൂരം മൊത്തം വരുന്ന ഇരുകനാലുകളുടെ ഭാഗങ്ങളും എംവിഐപിയുടെ കീഴിലുള്ള സ്ഥലങ്ങളാണ്.  ഡാമിന്റെ പദ്ധതി പ്രദേശത്ത് മാത്രം നിരവധി ഇടങ്ങളിലാണ് സ്വകാര്യ വ്യക്തികള്‍ കൈയ്യേറി റോഡ് നിര്‍മ്മിച്ചിരിക്കുന്നത്. കണ്ണെത്താ ദൂരത്തോളം വരുന്ന സ്ഥലത്ത് ഇത്തരം കൈയ്യേറ്റങ്ങളും ആരുടേയും ശ്രദ്ധയില്‍പ്പെടുന്നില്ല. അതേ സമയം കനാലിന്റെ അതീവ സുരക്ഷിത മേഖലയില്‍പെടുന്ന പ്രദേശങ്ങള്‍ കൃഷിയ്‌ക്കായാണ് അധികവും കൈയേറി ഇരിക്കുന്നത്. ഇരുവശങ്ങളിലും ഉള്ള കനാല്‍ ബണ്ടിന്റെ മുകള്‍ ഭാഗത്തുള്ള മണ്ണ് ഇളക്കിയാണ് ഇത്തരം കൃഷി അധികവും. ഇത് മഴക്കാലത്ത് മണ്ണ് കനാലിലേക്ക് ഒലിച്ചിറങ്ങുന്നതിനും അത് വഴി കനാലിന്റെ സുഗമമായ ഒഴുക്കിനും  തടസ്സമാകുന്നുണ്ട്. ഇടവെട്ടിയില്‍ തൊഴിലുറപ്പ് ജോലിക്കാര്‍ ഇങ്ങനെ അടിയുന്ന മണ്ണ് എല്ലാ വര്‍ഷവും കോരി മാറ്റാറുണ്ട്.  ഇങ്ങനെ കോരുന്ന മണ്ണ് കനാലിന്റെ മുകളില്‍ തന്നെയാണ് ഇവര്‍ നിക്ഷേപിക്കുന്നത്. അടുത്ത മഴയത്ത് ഇവയെല്ലാം വീണ്ടും കനാലിലേക്ക് എത്തുമെന്നതാണ് തമാശ. ഇടതുകര കനാലിന്റെ പുറമ്പോക്ക് ഭൂമിയില്‍ ചെറുചായക്കടകള്‍ വരെ നിര്‍മ്മിച്ചിട്ടുണ്ട്. സ്വന്തം സ്ഥലത്ത് മതില്‍ കെട്ടുന്നതു പോലെ കനാല്‍ ഭൂമിയിലേക്ക് കയറ്റി കെട്ടിയ മതിലുകള്‍, ഗേറ്റുകള്‍ എന്നിവയും നിരവ

ധിയാണ്. കമുക്, പ്ലാവ്, വാഴ, ചേമ്പ്, ചേന, പയര്‍, മഞ്ഞള്‍, ഇഞ്ചി, കപ്പ, തീറ്റപ്പുല്ല്  തുടങ്ങിയവയെല്ലാം കനാലിന്റെ ഇരുവശങ്ങളിലും കൃഷി ചെയ്തിരിക്കുകയാണ്. പട്ടയം കവലയ്‌ക്ക് സമീപം വലിയ ഇല്ലി പോലും നട്ടുവളര്‍ത്തുന്നുണ്ട് തൊട്ടടുത്തുള്ള സ്ഥലത്തിന്റെ ഉടമസ്ഥന്‍. കനാലിനോട് ചേര്‍ന്ന് താമസിക്കുന്നവര്‍ തങ്ങളുടെ സ്ഥലത്തിന്റെ അതിരിന് അനുസരിച്ച് കനാലിലേക്ക് ഇറങ്ങി കൃഷി നടത്തുകയാണ് ചെയ്യുന്നത്. ഇടവെട്ടി, പട്ടയം കവല, പെരുമ്പള്ളിച്ചിറ, കുമാരമംഗലം, നാഗപ്പുഴ എന്നിവിടങ്ങളിലാണ് കൈയേറ്റങ്ങളിലധികവും. ഇത്തരത്തിലുള്ള കൈയ്യേറ്റങ്ങള്‍ കനാലിനെ നിത്യ നാശത്തിലേക്ക് തള്ളിവിടുകയാണ്. ചില ഇടങ്ങള്‍ ഒഴിച്ച് കനാലിന്റെ മറ്റ് ഭൂരിഭാഗം പ്രദേശങ്ങളും കാട്കയറി, ചപ്പുചവറു നിറഞ്ഞ് കിടക്കുകയാണ്. ഇടതുകര കനാലാണ് ഇത്തരത്തില്‍ നശിച്ച് കിടക്കുന്നത്.

മലങ്കര ഡാമില്‍ വെള്ളം കുറവായതിനാല്‍ ഇന്നലെ മുതല്‍ തുറന്ന് വിടുന്ന വെള്ളത്തിന്റെ അളവും കുറച്ചിട്ടുണ്ട്.             (തുടരും)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

Entertainment

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)
Kerala

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

Kerala

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

Kerala

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

പുതിയ വാര്‍ത്തകള്‍

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.