തലശ്ശേരി: സംസ്ഥാന കൃഷിവകുപ്പിന്റെ സഹകരണത്തോടെ നന്മ സാംസ്‌കാരികവേദി ഒരുക്കുന്ന ധര്‍മ്മടം ഐലന്റ് കാര്‍ണിവല്‍ ഇന്ന് ആരംഭിക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. വൈകുന്നേരം 6 മണിക്ക് മന്ത്രി കെ.പി.മോഹനന്‍ ഉദ്ഘാടനം ചെയ്യും. കെ.കെ.നാരായണന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ മുഖ്യാതിഥിയായിരിക്കും. തുടര്‍ന്ന് തന്‍സീര്‍ കൂത്തുപറമ്പ് നയിക്കുന്ന ഗാനമേള നടക്കും. 31 ന് രാവിലെ 11 മണിക്ക് ചിത്രരചനാ മത്സരം, ഉച്ചക്ക് 3 മണിക്ക് മൈലാഞ്ചി മത്സരം(പൊതുവിഭാഗം), വൈകുന്നേരം 6 മണിക്ക് സിനി സ്റ്റൈല്‍ മത്സരം, 7.30 ന് കരോക്കെ ഗാനമത്സരം, 1 ന് വൈകുന്നേരം 6.30 ന് പുഞ്ചിരി മത്സരം, 6 മണിക്ക് പഞ്ചായത്ത്, മുനിസിപ്പല്‍ അധ്യക്ഷന്‍മാരുടെ സംഗമം, 7.30 നാ ചാലക്കുടി പ്രസീതയുടെ ഗാനമേള, 2 ന് ഉച്ചക്ക് 3 മണിക്ക് പാചകമത്സരം, വൈകുന്നേരം 6 മണിക്ക് യുവജനസംഗമം, 7.30 ന് കോമഡിപ്പാട്ടുമേള, 3 ന് വൈകുന്നേരം 6 മണിക്ക് പുഷ്പരാജ-പുഷ്പറാണി മത്സരം, 7.30 ന് നാട്ടറിവ് പാട്ടുകള്‍, 4 ന് പകല്‍ 11.30 ന് കാര്‍ഷിക സെമിനാര്‍, 6 മണിക്ക് നീനാ കുറുപ്പ് പങ്കെടുക്കുന്ന സിനിമാ സംഗമം, 7.30 ന് ഗാനമേള, 5 ന് ഇരട്ടകളുടെ സംഗമം, 7 മണിക്ക് ഫാഷന്‍ ഷോ, 7.30 ന് കൊല്ലം ഷാപി നടയിക്കുന്ന ഇസല്‍ രാവ്, 6 ന് വൈകുന്നേരം 6.30 ന് രാഷ്‌ട്രീയ സംഗമം, 7.30 ന് ഡാന്‍സ് നൈറ്റ്, 7 ന് വൈകുന്നരം 3 മണിക്ക് പായസമേള, 4 മണിക്ക് കേക്ക്‌മേള, 7.30 ന് ചങ്ങാതിക്കൂട്ടം ഒരുക്കുന്ന ഗാനമേള എന്നിവ നടക്കും. 8 ന് വൈകുന്നേരം 6 മണിക്ക് സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കാരായി രാജന്‍ ഉദ്ഘാടനം ചെയ്യും.
പത്രസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ ടി.റജില്‍, അമീര്‍ ചേറ്റംകുന്ന്, ഉസീബ് ഉമ്മലില്‍, രൂപേഷ് എന്നിവര്‍ പങ്കെടുത്തു.
















