കണ്ണൂര്‍: ഉത്തര കേരളത്തിലെ പ്രമുഖ വസ്ത്ര വ്യാപാര ശൃംഖലയായ സെഞ്ച്വറി ഫാഷന്‍ സിറ്റിയുടെ മെഗാ ഷോറൂം കണ്ണൂര്‍ ഫോര്‍ട്ട് റോഡില്‍ 9 നിലകളിലായി ഒരുങ്ങുന്നു. അരലക്ഷത്തോളം സ്‌ക്വയര്‍ ഫീറ്റിലെ ഈ ഷോറൂം വിലക്കുറവിലും സെലക്ഷനുകളിലുമായി സമാനതകളില്ലാത്തതാണ്. വിവിധ നിലകളിലായി വെഡ്ഡിങ്ങ് സാരികള്‍, ചുരിദാര്‍ മെറ്റീരിയലുകള്‍, ജന്റ്‌സ് റെഡിമെയ്ഡ്‌സ്, ഷര്‍ട്ടിങ്ങ്, സൂട്ടിങ്ങ്, ഡ്രസ് മെറ്റീരിയലുകള്‍, കുട്ടികളുടെ വസ്ത്രങ്ങള്‍ക്ക് പ്രത്യേകം വിഭാഗങ്ങള്‍ക്ക് പുറമേ ഫുട്ട് വെയര്‍, ബ്രാന്റ്ഡ് വാച്ചുകള്‍, ലെതര്‍ ട്രാവല്‍ ബാഗ്‌സ്, പെര്‍ഫ്യൂമുകള്‍ എന്നിവയുടെ അതിവിപുലമായ കലക്ഷന്‍ സെഞ്ച്വറി ഫാഷന്‍ സിറ്റിയുടെ മെഗാ ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്.
ഉത്തര കേരളത്തിലെ ഏറ്റവും വലിയ വസ്ത്രവ്യാപാര ശൃംഖലയായ സെഞ്ച്വറി ഫാഷന്‍ സിറ്റിക്ക് ഇരിട്ടി, ശ്രീകണ്ഠാപുരം, മാനന്തവാടി, തളിപ്പറമ്പ്, കണ്ണൂര്‍ എന്നിങ്ങനെ അഞ്ച് ഷോറൂമുകളുണ്ട്. വിശാലമായ പാര്‍ക്കിങ്ങ് സൗകര്യം ഇവിടെയുണ്ട്. സെലക്ഷനും വിലക്കുറവിലും ഗുണമേന്മയിലും അതീവ ജാഗ്രത പുലര്‍ത്തുന്ന സെഞ്ച്വറിയുടെ വ്യാപാര ശൈലി ഇതിനോടകം തന്നെ ഗുണഭോക്താക്കളുടെ ചിരപ്രതിഷ്ഠ നേടിക്കഴിഞ്ഞു. മില്ലുകളില്‍ നിന്ന് നേരിട്ട് വാങ്ങുന്നതിനേക്കാള്‍ കുറഞ്ഞ വിലക്ക് ഏത് ബഡ്ജറ്റിലുള്ള വസ്ത്രങ്ങളും സെഞ്ച്വറിയില്‍ നിന്ന് ലഭിക്കും. കണ്ണൂര്‍ മെഗാ ഷോറൂമിനൊപ്പം ശ്രീകണ്ഠാപുരം, പയ്യന്നൂര്‍ എന്നിവിടങ്ങളില്‍ ഷോറൂമുകള്‍ ആരംഭിക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. കണ്ണൂര്‍ മെഗാ ഷോറും മലബാറിലെ കല്യാണം, മറ്റ് വിശേഷാഘോഷങ്ങള്‍ എന്നിവയുടെ ശൈലി തന്നെ മാറ്റി മറിക്കുമെന്ന് സെഞ്ച്വറി ഫാഷന്‍ സിറ്റിയുടെ പാര്‍ട്ണര്‍മാരായ പി.അഷറഫ് ഹാജി, പി.സിദ്ധിഖ്, പി.ഇബ്രാഹിം, പി.അബ്ദുള്‍ നാസര്‍, പി.ഫിറോസ്, പി.റാസിക്ക്, പി.ഷൈലാജ് എന്നിവര്‍ അറിയിച്ചു.
















