കോളയാട് : മേനച്ചോടി കൈരളി സ്വയംസഹായസംഘം, കോളയാട് ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് ശുചിത്വമിഷന്‍, കൂത്തുപറമ്പ് സഹകരണ ആശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ രക്തഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പും രക്തദാന സേനാ രൂപികരണവും നടത്തി. പരിപാടിയുടെ ഉല്‍ഘാടനം കോളയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.സുരേഷ്‌കുമാര്‍ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷന്‍ ടി.ശങ്കരന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.വി.ബാബു, എം.അശോകന്‍, എന്‍.സതീശന്‍, എസ്.ഇ.സജിത്ത് എന്നിവര്‍ പ്രസംഗിച്ചു. പെരുവ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ബൈജു, പി.പ്രജിത്ത് എന്നിവര്‍ ‘രക്തദാനം ജീവദാനം’ എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു
















