നാറാത്ത്: കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നാറാത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചയാളെയും കുടുംബത്തെയും ഒരുസംഘം ഗുണ്ടകള്‍ വീട്ടില്‍കയറി അക്രമിച്ചു പരിക്കേല്‍പ്പിച്ചു. നാറാത്ത് ഓണപ്പറമ്പില്‍ വിജയാ നിവാസില്‍ ജിജില്‍ കുമാറിനെയും ഭാര്യ ശ്രുതി, ഭാര്യാ സഹോദരന് ഷാജി എന്നിവരെയുമാണ് ഗുണ്ടകള്‍ വീട്ടില്‍ കയറി ആക്രമിച്ചത്. കെ.വി.പ്രദീപന്, കെ.വി.ശ്രീജിത്ത്, കെ.വി.ഷിനോജ് എന്നിവര്‍ ചേര്‍ന്നാണ് ബിജെപി പ്രവര്‍ത്തകരെ വീട്ടില്‍കയറി ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ജിജില്‍ കുമാര്‍, ശ്രുതി, ഷാജി എന്നിവരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: