ഇരിട്ടി: ഇരിട്ടി താലൂക്ക് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നാഷണല്‍ വോട്ടേഴ്‌സ് ദിനാചരണവും തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും നടത്തി. മിമിക്രി കലാകാരനും നടനുമായ ശിവദാസ് മട്ടന്നൂര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഡപ്യൂട്ടി തഹസില്‍ദാര്‍ പി.കെ.സുരേഷ് ബാബു, സ്വാഗതം പറഞ്ഞു. ഇരിട്ടി തഹസില്‍ദാര്‍ കെ.ആര്‍.രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി തഹസില്‍ദാര്‍മാരായ ഇടവലത്ത് നാരായണന്‍, എ.വി.പത്മാവതി തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ ശിവദാസ് മട്ടന്നൂര്‍ പത്തോളം പേര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കി
















