കണ്ണൂര്‍: ധര്‍മശാലയില്‍ സ്ഥാപിക്കുന്ന ഫോക്‌ലോര്‍ അക്കാദമിയുടെ തെയ്യം കലാകേന്ദ്രത്തിന്റെ ശിലാസ്ഥാപനം മന്ത്രി കെ.സി.ജോസഫ് നിര്‍വ്വഹിച്ചു. നാടിന്റെ സാംസ്‌കാരിക സമന്വയത്തിന് വഴിയൊരുക്കാന്‍ നാടന്‍ കലകള്‍ക്ക് കഴിയുമെന്ന് മന്ത്രി പറഞ്ഞു. ശ്രീകണ്ഠാപുരത്ത് സ്ഥാപിച്ച കലാഗ്രാമവും പൂരക്കളി അക്കാദമിയും കേരളത്തിന്റെ തനത് കലാരൂപങ്ങള്‍ക്ക് അന്താരാഷ്‌ട്രതലത്തില്‍ കീര്‍ത്തി ലഭിക്കാന്‍ സഹായിക്കുന്നതാണ്. തെയ്യം കലാകേന്ദ്രത്തെയും ആ നിലയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയണമെന്ന് മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ജെയിംസ് മാത്യു എംഎല്‍എ അധ്യക്ഷത വഹിച്ചു. ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി.കെ.ശ്യാമള, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ലത, വൈസ് പ്രസിഡന്റ് വി.പി.ഗോവിന്ദന്‍, നഗരസഭ കൗണ്‍സിലര്‍ സുനിത, ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ പ്രൊഫ.ബി.മുഹമ്മദ് അഹമ്മദ്, വൈസ് ചെയര്‍മാന്‍ സുരേഷ് കൂത്തുപറമ്പ്, എ.കെ.നമ്പ്യാര്‍, മനു തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. അക്കാദമി സെക്രട്ടറി എം.പ്രദീപ് കുമാര്‍ സ്വാഗതവും ബി.ഉത്തമന്‍ നന്ദിയും പറഞ്ഞു.
















