Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഇരിട്ടി മൂലോത്തും കുന്ന് കൈരാതി കിരാതക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവത്തിന് ഇന്ന് മുതല്‍ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2016, 10:35 pm IST
in Kannur

ഇരിട്ടി: അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന ഇരിട്ടി മൂലോത്തും കുന്ന് കൈരാതി കിരാതക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവത്തിന് ഇന്ന് വൈകുന്നേരം നടക്കുന്ന കലവറ നിറക്കല്‍ ഘോഷയാത്രയോടെ തുടക്കം കുറിക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മാതൃ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന കലവറ നിറക്കല്‍ ഘോഷയാത്ര വൈകുന്നേരം 4മണിയോടെ പയഞ്ചേരി വൈരീഘാതകന്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കും. 25ന് വൈകുന്നേരം 4 മണിക്ക് കീഴൂര്‍ മഹാദേവ മഹാവിഷ്ണു ക്ഷേത്ര പരിസരത്തു നിന്നും കാഴ്‌ച്ചക്കുലകളും വഹിച്ചു കൊണ്ടുള്ള കീഴൂര്‍ ദേശക്കാരുടെ മോഹനകാഴ്ച കൈരാതി കിരാത ക്ഷേത്രത്തിലേക്ക് പുറപ്പെടും. വാദ്യമേളങ്ങള്‍, താലപ്പൊലി, കലാ പ്രദര്‍ശനങ്ങള്‍ എന്നിവ ഇതിനു അകമ്പടി സേവിക്കും. തുടര്‍ന്ന് രാത്രി 8 മണിക്ക് കണ്ണൂര്‍ സംഘകല അവതരിപ്പിക്കുന്ന മള്‍ട്ടി വിഷ്വല്‍ വില്‍ക്കലാമേള ‘ശ്രീ മുത്തപ്പന്‍’ അരങ്ങേറും. 26ന് രാവിലെ 10മണിക്ക് ഗീതാ സംഗമം ക്ഷേത്രം അമ്പാടി നഗറില്‍ നടക്കും. ഇരിട്ടി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍ കെ. കുഞ്ഞിമാധവന്റെ അദ്ധ്യക്ഷതയില്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ പി. രഘു ഉദ്ഘാടനം ചെയ്യും. ആലപ്പടവ് അവധൂതാശ്രമത്തിലെ സാധു വിനോദ് മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്ന് ഉണ്ണിക്കഥാ പ്രവചനവും നടക്കും. വൈകുന്നേരം 3 മണിക്ക് അക്ഷരശ്ലോക സദസ്സ്, 5മണിക്ക് പയഞ്ചേരി ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തില്‍ നിന്നും ഇളനീര്‍ കാവ് വരവ്, 6.30ന് ഇളനീര്‍ കാവ് സമര്‍പ്പണം എന്നിവയും നടക്കും. 7മണിക്ക് നടക്കുന്ന ആദ്ധ്യാത്മിക സദസ്സില്‍ ഹിന്ദു ഐക്യവേദി കോഴിക്കോട് ജില്ലാ സിക്രട്ടറി രാജേഷ് കക്കട്ടില്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് 8 മണിക്ക് കലാ പ്രതിഭാ സംഗമവും നടക്കും.

നാഗപ്രതിഷ്ഠ ദിനമായ 27ന് രാവിലെ പാമ്പുമേക്കാട് തന്ത്രി ബ്രഹ്മശ്രീ വല്ലഭന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ പൂജകള്‍ നടക്കും.വൈകുന്നേരം 4.30ന് അക്ഷരശ്ലോക സദസ്സ് 6.30ന് ആദ്ധ്യാത്മിക സദസ്സ് എന്നിവയും നടക്കും.കണ്ണൂര്‍ എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ വി.പി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്ന ആദ്ധ്യാത്മിക സദസ്സില്‍ തപസ്യ കലാസാഹിത്യവേദി ഭാരവാഹി പി. ഉണ്ണികൃഷ്ണന്‍ പ്രഭാഷണം നടത്തും. 8മണിക്ക് ക്ഷേത്ര കലാപരിപാടികള്‍ തായമ്പക എന്നിവയും അരങ്ങേറും. സമാപന ദിവസവും പ്രതിഷ്ഠാദിനവുമായ 28ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അഴകം മാധവന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശേഷാല്‍ പൂജകള്‍ നടക്കും. രാവിലെ 11 മണിക്ക് നടക്കുന്ന മാതൃ സംഗമത്തില്‍ കൈരാതി കിരാത ക്ഷേത്രം മാതൃസമിതി പ്രസിഡന്റ് ലീല ടീച്ചര്‍ അദ്ധ്യക്ഷത വഹിക്കും. നഗരസഭാ കൗണ്‍സിലര്‍ പി.പി. ദീപ പരിപാടി ഉദ്ഘാടനം ചെയ്യും. പയ്യോളി ശിവാനന്ദ സ്‌കൂള്‍ ഓഫ് യോഗ ട്രസ്റ്റ് ബോര്‍ഡ് അംഗം നിഷാറാണി ടീച്ചര്‍ പ്രഭാഷണം നടത്തും. വൈകുന്നേരം 4.30ന് അക്ഷരശ്ലോക സദസ്സ്, 8 മണിക്ക് ഹരിശ്രീ തിരുവനന്തപുരം അവതരിപ്പിക്കുന്ന ഛത്രപതി ശിവജി നാടകം എന്നിവയും അരങ്ങേറും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമ്മയുടെ നാടായ ഇറ്റലിയില്‍ മോദി ഷൈന്‍ ചെയ്യുന്നതില്‍ രാഹുല്‍ ഗാന്ധിയ്‌ക്ക് അസൂയയോ? മെലോണി-മോദി വീഡിയോയെ രാഹുല്‍ അധിക്ഷേപിച്ചതെന്തിന്?

India

ഇസ്ലാമാബാദും, കറാച്ചിയും, ഷാങ്ഹായും, ബെയ്ജിംഗും തകർക്കാൻ ശേഷി ; അഗ്നി 5 നോട് ഏറ്റുമുട്ടാൻ ചൈനയ്‌ക്കും, പാകിസ്ഥാനും മിസൈലുകൾ ഉണ്ടോ ?

India

മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ചന്ദ്രബാബു നായിഡുവിനെ ഒരു ചാരന്‍ സമീപിച്ചു, പക്ഷെ നായിഡു ഉടനെ മോദി ടീമിനെ വിവരമറിയിച്ചു

India

40 സൈനികരുടെ ജീവന് പക വീട്ടി അജ്ഞാതൻ ; കശ്മീരിൽ ആസാദി വിപ്ലവം നടത്താനുള്ള ശ്രമത്തിന് പിന്നിലും ഹംസ ബുർഹാൻ

India

വ്യത്യസ്തനായി വിജയ്, അഴിമതിയുടെ ഊതിവീര്‍പ്പിക്കലില്ല; ആരോഗ്യസേവനത്തിന് വിതരണം ചെയ്ത വാഹനങ്ങളുടെ കണക്ക് പുറത്ത്

പുതിയ വാര്‍ത്തകള്‍

രാമക്ഷേത്രം വഴിയുള്ള യുപി സര്‍ക്കാരിന്റെ വരുമാനം 18000 കോടി രൂപയായി ഉയരുമെന്ന് റിപ്പോര്‍ട്ട്

ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്ത് പാകിസ്ഥാന്‍റെ കയ്യില്‍ നിന്നും വീണുകിട്ടിയ ചൈനയുടെ പിഎല്‍15ഇ മിസൈല്‍ ഇന്ത്യന്‍ സൈനികര്‍ പരിശോധിക്കുന്നു

ചൈനീസ് പിഎല്‍-15ഇ മിസൈലിന്റെ മുഴുവന്‍ രഹസ്യങ്ങളും ചോര്‍ത്തി ഇന്ത്യ ; ഇനി ഈ മിസൈല്‍ അയച്ച് പാകിസ്ഥാന് ഇന്ത്യന്‍ വിമാനങ്ങളെ തൊടാന്‍ കഴിയില്ല

നേമത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എംഎല്‍എ ഓഫിസ്,ബിജെപി യുടെ മണ്ഡലങ്ങളോട് വിവേചനം കാട്ടിയാല്‍ ശക്തമായ പ്രതികരണം: രാജീവ് ചന്ദ്രശേഖര്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം ഈസ്റ്റ് ബംഗാളിന്

എന്തുകൊണ്ടാണ് കെ.സി. വേണുഗോപാല്‍ മുഖ്യമന്ത്രിക്കസേരയ്‌ക്ക് ഇത്രയും കടിപിടി കൂടിയത്?

വിനോദയാത്രയ്‌ക്ക് പോയ സംഘം സഞ്ചരിച്ച കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് 7 വയസുകാരി മരിച്ചു

മല വെളളപ്പാച്ചില്‍: വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള താല്‍ക്കാലിക പാലം തകര്‍ന്നു

മോഡലിംഗിനെന്ന വ്യാജേന യുവതികളെ വിദേശത്തെത്തിച്ച് പീഡനം; മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍

ട്രെയിനില്‍ കയറാന്‍ ശ്രമിക്കവെ വീണ് യാത്രക്കാരന്റെ കാലറ്റു, അപകടം ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനില്‍

ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് വനിതാ ഐടിഐയില്‍ വിദ്യാര്‍ഥിനികള്‍ക്ക് ഭക്ഷ്യവിഷബാധ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.