കൂടാളി: കൂടാളി ഹയര്‍സെക്കണ്ടറി സ്‌കൂളില്‍വെച്ച് നടന്ന ഭാരതീയ വിദ്യാനികേതന്‍ കണ്ണൂര്‍ ജില്ലാ കായികമേളയില്‍ 128 പോയിന്റ് നേടി മീത്തലെപുന്നാട് നിവേദിത വിദ്യാലയം ഓവറോള്‍ ചാമ്പ്യന്‍മാരായി. 87 പോയിന്റ് നേടി അരവിന്ദ വിദ്യാലയം പിലാത്തറ രണ്ടാംസ്ഥാനത്തും 52 പോയിന്റോടെ ടാഗോര്‍ വിദ്യാപഠം തലശ്ശേരി മൂന്നാം സ്ഥാനത്തും എത്തി. കൂടാളി വിവേകാനന്ദ വിദ്യാലയത്തിന്റെ ആതിഥേയത്തില്‍ നടന്ന കായികമേള ഇരിട്ടി ഡിവൈഎസ്പി പി.സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. സി.മാധവന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. അജയകുമാര്‍ മീനോത്ത്, എ.പത്മനാഭന്‍, കെ.ശ്രീധരന്‍ മാസ്റ്റര്‍, നവജീവന്‍ എന്നിവര്‍ സംസാരിച്ചു. ഇന്ദിരടീച്ചര്‍ സ്വീഗതം പറഞ്ഞു. 21 വിദ്യാലയങ്ങളില്‍ നിന്നായി ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
















