പാനൂര്‍: നവകേരള മാര്‍ച്ചിന് പാനൂരില്‍ സ്വീകരണ പരിപാടി നടക്കുമ്പോള്‍ സിപിഎം പാനൂര്‍ ഏരിയാ കമ്മറ്റി അംഗം വിദേശടൂറില്‍. സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചിനു പങ്കെടുക്കാതെ ഏരിയാ കമ്മറ്റി അംഗം അച്ചാരംമ്പത്ത് പ്രദീപന്‍ ദുബായിലേക്ക് പറന്നതിനെതിരെ പാര്‍ട്ടിയില്‍ വിവാദം. മൊകേരി ഫോറിന്‍ കൂട്ടായ്‌മയില്‍ പങ്കെടുക്കാനാണ് പ്രദീപനും ഡിവൈഎഫ്‌ഐ നേതാവ് സിജേഷും പോയതെന്നാണ് വിശദീകരണം. എന്നാല്‍ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മധ്യസ്ഥം പറയാനാണ് ഇവന്‍ പോയതെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം ആരോപിക്കുന്നത്. ഖത്തറില്‍ നിന്നും കോടികളുടെ ഇടപാടില്‍ നാട്ടിലേക്ക് മുങ്ങിയ മുത്താറിപ്പീടിക സ്വദേശിയ്‌ക്കു വേണ്ടിയാണ് മധ്യസ്ഥം എന്നാണ് ആരോപണം. ഖത്തറിലുളളവര്‍ക്ക് ദുബായില്‍ ബിസിനസുളളതിനാലാണ് മൊകേരി കൂട്ടായ്‌മ എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചതത്രേ. യുവമോര്‍ച്ച നേതാവ് കെടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട ആളാണ് അച്ചാരംമ്പത്ത് പ്രദീപന്‍.പ ാര്‍ട്ടി മുഴുവന്‍ സന്നാഹവുമായി ഇറങ്ങി നവകേരള മാര്‍ച്ചിനെ സ്വീകരിച്ചപ്പോള്‍ ദുബായില്‍ സുഖലോലുപനായി നേതാവു കറങ്ങുന്നതിനെതിരെ മൊകേരിയിലെ ഒരു വിഭാഗം സഖാക്കള്‍ കടുത്ത പ്രതിഷേധത്തിലാണ്.
















