കണ്ണൂര്‍: ചങ്ങമ്പുഴയുടെ ജീവിതത്തെ ആധാരമാക്കി ബല്‍റാം മട്ടന്നൂര്‍ സംവിധാനം ചെയ്യുന്ന ‘രമണം’ സിനിമക്ക് നിര്‍മ്മാണച്ചെലവ് കണ്ടെത്തുന്നതിന് സംവിധായകന്റെ തന്നെ പുസ്തകങ്ങള്‍ വില്‍പന നടത്തുന്നു. ഇതിന്റെ ഭാഗമായി സോഷ്യല്‍ മീഡിയയില്‍ ഒരു പ്രചരണ ഗാനം റിലീസ് ചെയ്യും. ചിത്രകാരന്‍മാരുടെ സദസ്സ് സംഘടിപ്പിച്ച് അതില്‍ നിന്ന് ശേഖരിക്കുന്ന പെയിന്റിംഗുകളാണ് ഗാനത്തിന്റെ ദൃശ്യത്തില്‍ ഉള്‍പ്പെടുത്തുക. ഇതില്‍ പങ്കാളികളാകാന്‍ ആഗ്രഹിക്കുന്നവര്‍ 9447364358 എന്ന നമ്പറില്‍ ബന്ധപ്പെടണം.
















