പയ്യന്നൂര്‍: പയ്യന്നൂരില്‍ സിഐ, എസ്‌ഐ എന്നിവരുടെ ക്വാര്‍ട്ടേഴ്‌സുകള്‍ക്ക് നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ ബിഎംഎസ് പ്രതിഷേധിച്ചു. പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിയുടെ മുള്‍മുനയില്‍ നിര്‍ത്തി കാര്യങ്ങള്‍ തങ്ങളുടെ വരുതിയിലാക്കാനുള്ള ചിലരുടെ ശ്രമത്തിന്റെ ഭാഗമാണ് പയ്യന്നൂര്‍ സിഐ, എസ്‌ഐ തുടങ്ങിയവരുടെ ക്വാര്‍ട്ടേഴ്‌സിന് നേരെ നടന്ന അക്രമ സംഭവങ്ങളെന്ന് ബിഎംഎസ് ജില്ലാ ജോ.സെക്രട്ടറി വി.മണിരാജ് പ്രസ്താവിച്ചു. മേഖലാ സെക്രട്ടി വി.ശ്രീനിവാസ് അധ്യക്ഷത വഹിച്ചു. വി.എ.നാരായണന്‍, കെ.അനിത എന്നിവര്‍ സംസാരിച്ചു.
















