
കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ തെരഞ്ഞെടുത്തു. കണ്ണൂര്‍ സ്വദേശി ആര്‍ട്ടിസ്റ്റ് ശശികല രൂപകല്പന ചെയ്ത ലോഗോ ആണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇത് മൂന്നാം തവണയാണ് ശശികലയുടെ ലോഗോ തെരഞ്ഞെടുക്കപ്പെടുന്നത്. 164ഓളം ലോഗോകളില്‍ നിന്നാണ് ഇദ്ദേഹത്തിന്റെ ലോഗോ തെരഞ്ഞെടുത്തത്. 2010, 2015 സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളിലാണ് മുമ്പ് ഇദ്ദേഹത്തിന്റെ ലോഗോ തെരഞ്ഞെടുക്കപ്പെട്ടത്. 2014ല്‍ തിരൂര്‍ സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേള, കണ്ണൂര്‍ സ്‌പെഷല്‍സ്‌കൂള്‍ കലോത്സവം, 2011ലെ സംസ്ഥാന പാരലല്‍ കോളേജ് മത്സരം തുടങ്ങി നിരവധി സംസ്ഥാന-ജില്ലാതല പരിപാടികള്‍ക്കും സര്‍ക്കാര്‍ വകുപ്പ്തല പരിപാടികള്‍ക്കും ഇദ്ദേഹത്തിന്റെ ലോഗോ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇതിനോടകം 100ലധികം ലോഗോകള്‍ ശ്രദ്ധേയമായിട്ടുണ്ട്. കണ്ണൂരിലെ നിരവധി സാമൂഹ്യ സാംസ്‌കാരിക സംഘടനാ ഭാരവാഹിത്വമുള്ള ഇദ്ദേഹം കണ്ണൂരിലെ നിറസാന്നിധ്യമാണ്. ഇപ്പോള്‍ കേരള ലളിതകലാ അക്കാദമിയുടെയും കേരള ഫോക്‌ലോര്‍ അക്കാദമിയുടെയും അംഗമാണ്. 2011 സെപ്തബറില്‍ കണ്ണൂരില്‍ലോകത്തിലെ ഏറ്റഴും വലിയ പൂക്കളം ഒരുക്കി ശ്രദ്ധേയനായ ഇദ്ദേഹം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിലും, ലിംഗ ബുക്ക് ഓഫ് റെക്കോര്‍ഡിലും ഇടംനേടിയിട്ടുണ്ട്.
















