കണ്ണൂര്‍: എയ്ഡഡ് സ്‌കൂളുകളിലെ പ്രീപ്രൈമറി അധ്യാപകര്‍ക്കും ആയമാര്‍ക്കും സര്‍ക്കാര്‍ സര്‍വ്വീസിന് തുല്ല്യമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കുക, പ്രീപ്രൈമറിയെ എയ്ഡഡ് സ്‌കൂളുകളുടെ ഭാഗമായി അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കണ്ണൂര്‍ ജില്ലാ പ്രീപ്രൈമറി ടീച്ചേഴ്‌സ് അസോസിയേഷന്‍ കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. സ്ത്രീസുരക്ഷാ സംസ്ഥാനസമിതി വൈസ്പ്രസിഡണ്ട് ഷൈല കെ.ജോണ്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ജില്ലാ സെക്രട്ടറി വിജയഷോമ അധ്യക്ഷത വഹിച്ചു. പി.വനജ, അനൂപ് ഏരിമറ്റം എന്നിവര്‍ സംസാരിച്ചു. ബി.വൃന്ദ സ്വാഗതവും എന്‍.അജിത നന്ദിയും പറഞ്ഞു.
















