അടിമാലി: മുന്നണി ഭരണം കേരളത്തെ പിന്നോട്ട് നയിച്ചെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് സികെ പദ്മനാഭന്‍ അഭിപ്രായപ്പെട്ടു. അടിമാലിയില്‍ ബിജെപി ദേവികുളം നിയോജകമണ്ഡലം പ്രവര്‍ത്തക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതു പക്ഷവും വലതുപക്ഷവും ഭരണം നടത്തിയപ്പോള്‍ പിന്നോക്കക്കാര്‍ കൂടുതല്‍ പിന്നോക്കക്കാരായെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ നിയോജകമണ്ഡലം പ്രസിഡന്റ് വി.കെ ബിജു അധ്യക്ഷത വഹിച്ചു. പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് രമ രഘുനന്ദനന്‍, യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ. സുധീര്‍,ജില്ല ജനറല്‍ സെക്രട്ടറി പി.ആര്‍ വിനോദ്, നേതാക്കളായ സോജന്‍ ജോസഫ്, വിഎന്‍ സുരേഷ്, റ്റി.ആര്‍ മധുസൂദനന്‍ എന്നിവര്‍ പ്രസംഗിച്ചു.
















