കോഴിക്കോട്: ജില്ലാ പഞ്ചായത്ത് സ്‌നേഹസ്പര്‍ശം പദ്ധതി ക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂടര്‍ എരഞ്ഞിപ്പാലം ബ്രാഞ്ച് ഹീമോ ഡയാലിസിസ് മെഷീന്‍ നല്‍കി. കോഴിക്കോട് മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ നടന്ന ചടങ്ങില്‍ മുഖ്യാതിഥിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി എസ്ബിടി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഇ.കെ. ഹരികുമാറില്‍ നിന്നും യന്ത്രം ഏറ്റുവാങ്ങി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ മുക്കം മുഹമ്മദ്, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍ ഡോ. പി.വി. നാരായണന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം. സലീം, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. കുര്യാക്കേസ്, മെഡിക്കല്‍ കോളജ് നെഫ്രോളജി വകുപ്പ് മേധാവി ഡോ. ശ്രീലത, മുന്‍ പ്രിന്‍സിപ്പാള്‍ ഡോ. സി. രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. എസ്ബിടി ഡിജിഎം ഭുവനേന്ദ്ര ഠാക്കൂര്‍ സ്വാഗതവും എജിഎം എ. വിജയന്‍ നന്ദിയും പറഞ്ഞു.
ലോഗോ പ്രകാശനം ചെയ്തു
കോഴിക്കോട്: ജില്ലയില്‍ ജനുവരി 7 മുതല്‍ 9വരെ നടക്കുന്ന നാലാമത് സംസ്ഥാനതല സാമൂഹ്യനീതി ദിനാഘോഷത്തിന്റെ ലോഗോ പ്രകാശനം സാമൂഹ്യനീതി വകുപ്പ്മന്ത്രി ഡോ. എം.കെ.മുനീറിന്റെ അധ്യക്ഷതയില്‍ എ.പ്രദീപ്കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു.
ചടങ്ങില്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍മാരായ ടി.പി. സാറാമ്മ, സുഭാഷ്‌കുമാര്‍, ഡോ.റോഷന്‍ബിജിലി, മുഹമ്മദ്, അഷ്‌റഫ് കാവില്‍, ജോസഫ് റിബല്ലോ, അബ്ദുല്‍കരീം, ലോഗോ ഡിസൈനര്‍ അനുദേവ് തുടങ്ങിയവര്‍ സംസാരിച്ചു.
















