കൊച്ചി: സര്‍വീസ് പ്രൈസ് പ്രോമിസ് സംവിധാനവുമായി ഫോര്‍ഡ് ഇന്ത്യ.ഫോര്‍ഡ് ഇന്ത്യയുടെ വെബ്‌സൈറ്റിലുള്ള സര്‍വീസ് പ്രൈസ് കാല്‍ക്കുലേഷന്‍ വഴി ഉപഭോക്താവിന് സര്‍വീസിന് ബുക്കുചെയ്യുന്നതിനു മുമ്പുതന്നെ അതിന്റെ ചെലവുകള്‍ അറിയാം. ഫോര്‍ഡിന്റെ എല്ലാ മോഡലുകള്‍ക്കും ഈ സേവനം ലഭ്യമാണെന്ന് ഫോര്‍ഡ് വൈസ് പ്രസിഡന്റ് എന്‍ പ്രഭു പറഞ്ഞു.















