Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

പാഠശാലകളില്‍ അറിവും അഗ്‌നിച്ചിറകും സമ്മാനിച്ച് മജീദിന്റെ ഒറ്റയാള്‍ പോരാട്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2015, 10:55 pm IST
inThiruvananthapuram

കുളത്തുമ്മല്‍ സ്‌കൂളിലെ വിദ്യാര്‍ഥികളുമായി സംവദിച്ചശേഷം അബ്ദുള്‍ മജീദ് അഗ്‌നിച്ചിറകുകള്‍ എന്ന പുസ്തകം സമ്മാനിക്കുന്നു

വിളപ്പില്‍: പാഠശാലകളില്‍ അറിവും അഗ്‌നിച്ചിറകും സമ്മാനിച്ച് മജീദിന്റെ ഒറ്റയാള്‍ പോരാട്ടം. ഭാരതജനതയെ സ്വപ്‌നംകാണാന്‍ പഠിപ്പിച്ച മുന്‍ രാഷ്‌ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ചിന്തകളും ജീവിതദര്‍ശനങ്ങളും കുരുന്നു മനസുകളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമലേശ്വരം സ്വദേശി അബ്ദുള്‍ മജീദ് (66) വിശ്രമമില്ലാതെ സഞ്ചരിക്കുന്നത്. കുട്ടികള്‍ക്ക് കലാം ഒരു മാര്‍ഗരേഖ, യുവാക്കള്‍ക്ക് ദിശാബോധം എന്ന സന്ദേശം പകര്‍ന്നാണ് മജീദ് അക്ഷരമുറ്റങ്ങള്‍ തോറും കയറിയിറങ്ങുന്നത്.

അറിവിനും വായനയ്‌ക്കും ഓണ്‍ലൈന്‍ സംവിധാനങ്ങളെ ആശ്രയിക്കുന്ന പുതുതലമുറയ്‌ക്കിടയിലേക്കാണ് അബ്ദുള്‍ കലാമിന്റെ അഗ്‌നിച്ചിറകുകള്‍ എന്നപുസ്തകം മജീദ് പരിചയപ്പെടുത്താനെത്തുന്നത്. സംസ്ഥാനത്തൊട്ടാകെ 300 ഓളം സ്‌കൂളുകളില്‍ വായനയുടെ മഹത്വം വിളമ്പി, ദേശീയതയുടെ ശബ്ദം ജ്വലിപ്പിച്ച് മജീദ് കടന്നുചെന്നു. സ്വന്തം അദ്ധ്വാനത്തില്‍ നിന്നു സ്വരുക്കൂട്ടിവച്ച സമ്പാദ്യം കൊണ്ട് കലാമിന്റെ ആത്മകഥയായ അഗ്‌നിച്ചിറകുകളുടെ പതിപ്പുകള്‍ എല്ലായിടത്തും വാങ്ങി നല്‍കിയാണ് മജീദ് മാതൃകയാകുന്നത്. ഐഎസ്ആര്‍ഒ മുന്‍ ഉദ്യോഗസ്ഥനായ ഇദ്ദേഹം ഡോ എ.പി.ജെ. അബ്ദുള്‍ കലാം വിഎസ്എസ്‌സിയിലുണ്ടായിരുന്ന കാലത്ത് പത്തുവര്‍ഷത്തോളം അവിടെ സേവനമനുഷ്ടിച്ചിട്ടുണ്ട്. 1983ല്‍ ഉദ്യോഗം രാജിവച്ച് മജീദ് ഗള്‍ഫിലേക്ക് പോയി.

യുഎഇയിലെ മിനിസ്ട്രി ഓഫ് ഹെല്‍ത്തില്‍ നീണ്ട 23 വര്‍ഷം ജോലി ചെയ്തു. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ലോകം മുഴുവന്‍ ആരാധിക്കുന്ന മിസൈല്‍മാനെ വരുംതലമുറയ്‌ക്ക് പരിചയപ്പെടുത്താന്‍ ശിഷ്ടകാലം ചെലവഴിക്കാന്‍ തീരുമാനിച്ചത്. ഭാര്യ ലൈലയും അമേരിക്കന്‍ കമ്പനിയില്‍ എഞ്ചിനീയറയ മകന്‍ സമീറും ദുബായിയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ മകള്‍ യെക്കീമയും പിന്തുണ അറിയിച്ചതോടെ മജീദ് തന്റെ കര്‍മ്മപഥത്തില്‍ സജീവമാവുകയായിരുന്നു.

വടക്കുപോകും റെയില്‍ ചൂളം വിളിക്കുമ്പോള്‍ ഓര്‍ക്കും ഞാനെന്റെ ബിജെപി സര്‍ക്കാരിനെ, സീനിയര്‍ സിറ്റിസണ്‍ ടിക്കറ്റെടുക്കാന്‍ നില്‍ക്കുമ്പോള്‍ ഓര്‍ക്കും ഞാനെന്റെ രാജേട്ടനെ..”എന്ന നാലുവരി സ്വന്തം കവിത ചൊല്ലിയാണ് മജീദ് തന്റെ മനസിനെ കീഴടക്കിയ വാജ്‌പേയി സര്‍ക്കാരിനെ കുറിച്ചും ഒ. രാജഗോപാലിനെ കുറിച്ചും വാചാലനാകുന്നത്. ബിജെപി സര്‍ക്കാര്‍ രാജ്യം ഭരിച്ചില്ലായിരുന്നെങ്കില്‍ കലാമെന്ന ശാസ്ത്രജ്ഞനെ മാത്രമെ ലോകം അറിയുമായിരുന്നുള്ളു. ഭാരതത്തിന്റെ രാഷ്‌ട്രപതിയായി അദ്ദേഹത്തെ അവരോധിച്ചതോടെ ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരിയെ ബിജെപി സര്‍ക്കാര്‍ ലോകത്തിന് സംഭാവന ചെയ്യുകയായിരുന്നെന്ന് മജീദ് പറയുന്നു. ഭാരതത്തിന്റെ പരമോന്നത പദവിയിലേക്ക് ഉയര്‍ന്നിട്ടും ലളിതജീവിതം നയിച്ച് ജനകോടികള്‍ക്ക് മാതൃകയായ കലാമിനെ വരുംതലമുറയുടെ റോള്‍മോഡലാക്കാ ന്‍പ്രേരിപ്പിക്കുന്ന ചെറുശ്രമമാണ് താന്‍ നടത്തുന്നതെന്നും ഓര്‍മിപ്പിച്ച് വിനയാന്വിതനാവുകയാണ് അബ്ദുള്‍ മജീദ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

Kerala

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

India

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

India

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.