തകഴി: തകഴി പഞ്ചായത്ത് പത്താം വാര്‍ഡ് കുന്നുമ്മയിലെ ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണ യോഗം ഒരുസംഘം കോണ്‍ഗ്രസുകാര്‍ അലങ്കോലപ്പെടുത്തി. പ്രചാരണയോഗം നടക്കുന്നതിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചാരണ വാഹനം അനൗണ്‍സ് മെന്റുമായി സ്ഥലത്തെത്തുകയായിരുന്നു. ബിജെപി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടെങ്കിലും ഉച്ചഭാഷിണി നിര്‍ത്താന്‍ തയ്യാറാകാതെ ശബ്ദം ഉച്ചത്തിലാക്കി. ബിജെപി സ്ഥാനാര്‍ത്ഥി ശ്രീകുമാരി സംസാരിക്കുമ്പോഴായിരുന്നു ഭരണത്തണലില്‍ യുഡിഎഫിന്റെ ധിക്കാരം ഇതേത്തുടര്‍ന്ന് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. എന്നാല്‍ പ്രചാരണ വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ന്നെന്ന് പിന്നീട് യുഡിഎഫ് കുപ്രചരണം അഴിച്ചുവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: