Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

അട്ടിമറി പ്രതീക്ഷയില്‍ ബിജെപി; ഇരു മുന്നണികളും ഭീതിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2015, 09:25 pm IST
inErnakulam

കൊച്ചി: യുഡിഎഫിനെയും എല്‍ഡിഎഫിനെയും ഭീതിയിലാക്കി തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ബിജെപി സ്ഥാനാര്‍ഥികളുടെ മുന്നേറ്റം. ഏറെ നേരത്തെ പ്രചാരണം ആരംഭിച്ചതും സ്ഥിരതയോടെ മുന്നോട്ടു കൊണ്ടുപോകുന്നതും ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് അട്ടിമറി ജയ പ്രതീക്ഷ നല്‍കുന്നു. ഇരു മുന്നണികളിലെയും വിമത ശല്യവും വിവിധ സാമുദായിക സംഘടനകള്‍ തങ്ങള്‍ക്കു നല്‍കുന്ന പിന്തുണയും ബിജെപി സ്ഥാനാര്‍ഥികളെ ശക്തമായ നിലയിലെത്തിച്ചിരിക്കുന്നു. വേറിട്ട പ്രചാരണ ശൈലിയും വരും ദിവസങ്ങളില്‍ ഉന്നത നേതാക്കളുടെ സാന്നിധ്യവും തെരഞ്ഞെടുപ്പില്‍ ഗംഭീര പ്രകടനം കാഴ്ചവയ്‌ക്കാന്‍ സഹായിക്കുമെന്ന പ്രത്യാശയിലാണ് ബിജെപി സ്ഥാനാര്‍ഥികള്‍.

ചിട്ടയായ പ്രവര്‍ത്തനമാണ് ഒരു മാസത്തിലേറെയായി 37-ാം ഡിവിഷന്‍ ഇടപ്പള്ളിയിലെ ബി.ജെ.പി. സ്ഥാനാര്‍ഥി കെ. എസ്. സുരേഷ്‌കുമാര്‍ നടത്തിവരുന്നത്. മൂന്നാംവട്ട പ്രചാരണം തുടരുകയാണ്. പദയാത്രയും കണ്‍വെന്‍ഷനും കുടുംബയോഗങ്ങളുമൊക്കെ ചേര്‍ന്നുള്ളതാണ് പ്രചാരണം. യുഡിഎഫിന് റിബല്‍ സ്ഥാനാര്‍ഥിയുണ്ടെന്നത് സുരേഷ്‌കുമാറിന്റെ പ്രതീക്ഷകള്‍ക്ക് കൂടുതല്‍ കരുത്തേകുന്നു. ശക്തമായ ത്രിതോണമത്സരമാണ് ഇടപ്പള്ളിയില്‍. നാളെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി. രമേശ്, സുരേഷ്‌കുമാറിന്റെ പ്രചാരണത്തിനായി എത്തുന്നുണ്ട്. വൈകിട്ട് ആറിന് ദേവന്‍കുളങ്ങരയില്‍ രമേശ് പ്രസംഗിക്കും. ഒന്നിന് പദയാത്രയില്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എ. എന്‍. രാധാകൃഷ്ണന്‍ പങ്കെടുക്കും. രണ്ടിന് വൈകുന്നേരം നാലിന് റോഡ് ഷോയും സംഘടിപ്പിച്ചിട്ടുണ്ട്.

53-ാം ഡിവിഷന്‍ പൊന്നുരുന്നിയിലെ ബി.ജെ.പി. സ്ഥാനാര്‍ഥി സജി എസ്. വോട്ടര്‍മാരെ കഴിയുന്നത്ര തവണ നേരിട്ടു കാണുന്നു. മൂന്നാംവട്ട പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലാണ് സജി. വോട്ടര്‍മാരുടെ പ്രതികരണത്തില്‍ തികഞ്ഞ വിജയ പ്രതീക്ഷയിലാണ് സ്ഥാനാര്‍ഥി. വനിതകളുടെ സ്‌ക്വാഡ് സജിക്കുവേണ്ടി പ്രചാരണ രംഗത്തുണ്ട്. വാഹന റാലി ഉള്‍പ്പെടെയുള്ള പ്രചാരണപരിപാടികള്‍ അടുത്ത ദിവസങ്ങളിലായി നടക്കും. മൂന്നാംവട്ട പ്രചാരണം തുടരുന്നു 43-ാം ഡിവിഷന്‍ പാലാരിവട്ടത്തെ ബിജെപി സ്ഥാനാര്‍ഥി ഗിരിജാ രവി സാമൂഹ്യ സേവന രംഗത്തെ പാരമ്പര്യം തുണയ്‌ക്കുമെന്ന പ്രതീക്ഷയിലാണ്. ചാരിറ്റബിള്‍ ട്രസ്റ്റ് ഗുരുദേവ സത്‌സംഗം പ്രവര്‍ത്തകയായ ഗിരിജ രവി വോട്ടര്‍മാരെ മുഖാമുഖം കണ്ട് വോട്ടുറപ്പാക്കുന്നു. വ്യക്തിപരവും കുടുംബപരവും സാമൂഹികവുമായ ക്ഷേമവും ഉന്നതിയും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ഗിരിജ രവി വോട്ടര്‍മാരോട് വിശദീകരിക്കുന്നു.

വിവിധ സമുദായ സംഘടനകളുമായി അടുപ്പം പുലര്‍ത്തിക്കൊണ്ടാണ് 39-ാം ഡിവിഷന്‍ കറുകപ്പള്ളിയിലെ ബിജെപി സ്ഥാനാര്‍ഥി സജിനി രവികുമാറിന്റെ മൂന്നാംഘട്ട പ്രചാരണം അന്ത്യത്തോടടുക്കുന്നത്. സ്‌ക്വാഡ് പ്രവര്‍ത്തനങ്ങളും മുറയ്‌ക്കു നടക്കുന്നു. ഞായറാഴ്ച പ്രചാരണത്തിന്റെ ഭാഗമായി ബൈക്ക് റാലി സംഘടിപ്പിച്ചിട്ടുണ്ട്. മാലിന്യം, വെള്ളക്കെട്ട് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് സജിനിയുടെ പ്രചാരണം. ഒ. രാജഗോപാല്‍ ഇവിടെ പ്രസംഗിക്കാനെത്തുന്നുണ്ട്. എസ്എന്‍ഡിപി പിന്തുണയാണ് 41-ാം ഡിവിഷന്‍ പാടിവട്ടത്ത് ബിജെപിയുടെ അനില സുരേന്ദ്രന്റെ സ്ഥാനാര്‍ഥിത്വത്തെ ശ്രദ്ധേയമാക്കുന്നത്. എസ്എന്‍ഡിപിയിലെ സജീവ പ്രവര്‍ത്തകയായ അനില നേരിട്ടുള്ള ജനസമ്പര്‍ക്കത്തിലൂടെ വോട്ട് ഉറപ്പാക്കുന്നു. വളരെ പ്രതീക്ഷാജനകമാണ് ജനങ്ങളില്‍നിന്നുള്ള പ്രതികരണമെന്ന് അനില പറയുന്നു.

സിപിഎം റിബല്‍ സ്ഥാനാര്‍ഥിയുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായ 50-ാം ഡിവിഷന്‍-ചമ്പക്കരയില്‍ ബിജെപി സ്ഥാനാര്‍ഥി സാഖില്‍ ആര്‍-നു ഏറ്റവും ഗുണം ചെയ്യുന്ന ഘടകവും അതുതന്നെ. മൂന്നാംഘട്ട പ്രചാരണത്തിലാണ് സാഖില്‍. കണ്‍വെന്‍ഷനും സ്‌ക്വാഡ് പ്രവര്‍ത്തനവും പദയാത്രയുമൊക്കെയായാണ് സാഖിലിന്റെ പ്രചാരണം മുന്നേറുന്നത്.

40-ാം ഡിവിഷന്‍ മാമംഗലത്തെ ബിജെപി സ്ഥാനാര്‍ഥി വിനു കെ. എമ്മും തികഞ്ഞ ജയ പ്രതീക്ഷയിലാണ്. മാറ്റം വേണമെന്ന ആഗ്രഹം വോട്ടര്‍മാരില്‍ പ്രകടമാണെന്ന് വിനു പറയുന്നു. വിനുവിന്റെ പ്രചരണാര്‍ഥം ഞായറാഴ്ച പദയാത്ര നടക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

Kerala

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

News

ഹോക്കിയിൽ ഭാരത വനിതകൾ ചൈനയെ തോൽപ്പിച്ച് സ്വർണ്ണം നേടി; ചരിത്ര വിജയം 44 വർഷത്തിനുശേഷം

News

അത് ഭീകരപ്രവർത്തനംതന്നെ; ദുബായ് വിമാനത്തിലെ ആക്രമണത്തെക്കുറിച്ച് യുഎഇ സർക്കാർ

World

ജൂതന്മാരെ കൊല്ലുന്നതിനെക്കുറിച്ച് പോസ്റ്റുകൾ ; വിമാനം തകർക്കാൻ ചാവേറാകാനും തയ്യാറായിരുന്നു : ഒമാനി പൈലറ്റിനെ കുറിച്ച് ഇസ്രായേൽ 

പുതിയ വാര്‍ത്തകള്‍

നവീന്റേത് ഹിന്ദുക്കളേയല്ല എന്ന തരത്തില്‍ ധാര്‍ഷ്ട്യം കലര്‍ന്ന മറുപടി ; ഒരുപാട് സ്നേഹിച്ചവര്‍ വെറുക്കാന്‍ ആരംഭിച്ചാല്‍ അത് അങ്ങേയറ്റത്തെ വെറുപ്പാകും

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

‘ഡിവൈഎഫ്ക്കാരെക്കൊണ്ട് കൊടി കുത്തിക്കും’; സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി; സിപിഎം കൗൺസിലറുടെ ഭീഷണി, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

മുഖ്യമന്ത്രിക്കൊപ്പം; അടൂര്‍ പ്രകാശിന്റെ വാദങ്ങള്‍ തള്ളി ലീഗ്

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം 4ന്

‘പ്രധാനമന്ത്രി എന്റെ ഭർത്താവിനോട് സംസാരിക്കാൻ സമയം കണ്ടെത്തിയതിൽ അതിയായ സന്തോഷം’ സ്മിത് മച്ചാറിന്റെ ഭാര്യ സൊണാൽ

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

ഏഷ്യൻ ഗെയിംസില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന് സ്വര്‍ണം: മേരി കോമിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം –

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.